Fincat

ഫുട്‌ബാൾ സ്‌റ്റേഡിയം തകർന്നുവീണു, നിരവധി പേർക്ക് പരിക്ക് (വീഡിയോ)

മലപ്പുറം: ആളുകൾ തിങ്ങി നിറഞ്ഞ് കാളികാവ് വണ്ടൂർ റോഡിൽ പൂങ്ങോട് ഫുട്‌ബാൾ മത്സര ഗ്രൗണ്ടിലെ സ്റ്റേഡിയം തകർന്നു വീണു. നിരവധിപേർക്ക് പരിക്ക്. പരിക്കേറ്റവരെ നിലമ്പൂരിലേയും വണ്ടൂരിലേയും ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി ഫുട്‌ബോൾ മത്സരം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് സ്‌റ്റേഡിയം തകർന്നു വീണത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.

1 st paragraph

രണ്ടുദിവസമായി മേഖലയിൽ ശക്തമായ മഴയുണ്ടായിരുന്നു. ഇതോടെ താൽക്കാലികമായുണ്ടാക്കിയ സ്‌റ്റേഡിയം തകർന്നുവീഴുകയായിരുന്നു. മഴയിൽ ബലക്ഷയം സംഭവിച്ചതും ആയിരത്തിലധികംപേർ സ്‌റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞതുമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അതേ സമയം റോഡിന്റെ ഭാഗത്തുള്ള ഗ്യാലറി പിറകിലെ റോഡിലേക്കു മറിയാതെ ഗ്രൗണ്ടിലേക്കുതന്നെ മറിഞ്ഞത് വൻ അപകടം ഒഴിവാക്കി. പിറകിലേക്ക് മറിഞ്ഞിരുന്നെങ്കിൽ വൈദ്യുതി ലൈൻ ഉൾപ്പെടെ വലിയ താഴ്ചയുള്ള സ്ഥലമായതിനാൽ വൻ അപകടത്തിന് ഇടയാക്കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

2nd paragraph