ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മൊബൈൽ മോഷണം നടത്തിയാളെ താനൂർ പോലീസ് പിടികൂടി.

താനൂർ: കഴിഞ്ഞ 18 ാം തിയതി രാത്രി  ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലെ വനിതാ റെസ്റ്റ് റൂമിൽ   ചാർജ് ചെയ്യാനായി വച്ചിരുന്ന  ലക്ഷദ്വീപ് സ്വദേശിയായ സ്ത്രീയുടെ ഓപ്പോ കമ്പനിയുടെ മൊബൈൽ ഫോൺ മോഷണം പോയ സംഭവത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വാഷണം നടത്തി വരവെ മേഷണം നടത്തിയ തമിഴ്നാട്ട് കാരനായ പളനി എന്നയാളുടെ മകൻ പതിനെട്ടുകാരൻ  വിജയ് എന്നയാളെ മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത്‌ ദാസ് |.P.S ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് താനൂർ ഡിവൈഎസ്പി മൂസ്സാ വള്ളിക്കാടന്റെ നിർദ്ദേശപ്രകാരം  പ്രത്യേക അന്വേഷണ സംഘം പിടികൂടി

മോഷ്ടാവിന്റെ പക്കൽ നിന്നും മോഷണം നടത്തിയ ഓപ്പോ കമ്പനിയുടെ മൊബൈൽ ഫോണും പിടിച്ചെടുത്തു. താനൂർ മഠത്തിൽ റോഡിലുള്ള വാടക ക്കോർട്ടേഴ്സിൽ താമസിക്കുന്ന തമിഴ് നാട് സ്വദേശിയാണ് മോഷ്ടാവ് .
താനൂർ ഇൻസ്പെക്ടർ ജീവൻ ജോർജിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ,സലേഷ് കെ, സബറുദ്ദീൻ എം.പി, ലിബിൻ, എന്നിവരും പോലീസ് വോളന്റിയർമാരും ചേർന്നാണ് പ്രതിയെ പിടികൂടിയത് . പ്രതിയെ ഷൊർണൂർ റെയിൽവേ പോലീസിന് കൈമാറി.