വിമൺ ഇന്ത്യ മൂവ്മെന്റ് തിരൂർ മുനിസിപ്പൽ കമ്മറ്റിക്ക് പുതിയ സാരഥികൾ
തിരൂർ: നൂർലേക്ക് പാർക്കിൽ നടന്ന പ്രവർത്തക കൺവെൻഷനിൽ വെച്ച് വിമൺ ഇന്ത്യ മൂവ്മെന്റ് തിരൂർ മുനിസിപ്പൽ കമ്മറ്റിക്ക് പുതിയ ടേമിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. WIM തിരൂർ മണ്ഡലം പ്രസിഡന്റ് നുസ്രത്ത് ചുങ്കം കൺവെൻഷൻ ഉത്ഘാടനം നിര്‍വഹിച്ചു സംസാരിച്ചു. ഫാത്തിമ ടീച്ചർ അധ്യക്ഷത വഹിച്ചു. തിരൂർ മുനിസിപ്പൽ കോർഡിനേറ്റർ മുനീറ സ്വാഗതം പറഞ്ഞു.
WIM തിരൂർ മണ്ഡലം സെക്രട്ടറി റിസാന വെട്ടിച്ചിറ തെരഞ്ഞടുപ്പ് നിയന്ത്രിച്ചു.

പുതിയ കമ്മറ്റി ഭാരവാഹികളായി ആഷിദ ചെമ്പ്ര (പ്രസിഡന്റ്), മുനീറ അന്നാര (സെക്രട്ടറി), സക്കീന അന്നാര (ട്രഷറർ), ലാലിത, ഷാനിയ (വൈസ് പ്രസിഡന്റ്മാർ), സബീല ,സീനത്ത് (ജോയിന്റ് സെക്രട്ടറിമാർ), അസ്മ , സലീന, ഹഫ്സത്ത് , സലീന (കമ്മറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. തെരഞ്ഞടുത്ത പുതിയ കമ്മിറ്റിക്ക് ആശംസ അര്‍പ്പിച്ചു കൊണ്ട് എസ്, ഡി, പി, ഐ തിരൂര്‍ മുന്‍സിപ്പല്‍ പ്രസിഡന്റ ഹംസ അന്നാര സംസാരിച്ചു. സെക്രട്ടറി മുനീറ ഹംസ നന്ദി പറഞ്ഞു.