എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ 4.27 ലക്ഷം പേർ

തിരുവനന്തപുരം: 31ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നത് 4,27,407 വിദ്യാർത്ഥികൾ. 2,08,097 പേർ പെൺകുട്ടികളും 2,18,902 പേർ ആൺകുട്ടികളുമാണ്. റെഗുലർ വിഭാഗത്തിൽ 4,26,999, പ്രൈവറ്റായി 408 പേർ.

30ന് തുടങ്ങുന്ന പ്ലസ് ടു പരീക്ഷ എഴുതുന്ന 4,32,436 വിദ്യാർത്ഥികളിൽ 2,12,891 പേർ പെൺകുട്ടികളും 2,19,545 പേർ ആൺകുട്ടികളുമാണ്. സ്‌കൂൾ ഗോയിംഗ് വിഭാഗത്തിൽ 3,65,871 പേരാണ് എഴുതുന്നത്. 45,797 പേർ ഓപ്പൺ സ്‌കൂളിന് (സ്‌കോൾ കേരള) കീഴിൽ പരീക്ഷ എഴുതും. 20,768 പേർ പ്രൈവറ്റായും. ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതുന്നത് മലപ്പുറം ജില്ലയിലാണ്- 77817. ഏറ്റവും കുറവ് വയനാട് – 11064. ഗൾഫിൽ 474 പേരും ലക്ഷദ്വീപിൽ 1173 പേരും മാഹിയിൽ 689 പേരും പരീക്ഷയെഴുതും.
2962 കേന്ദ്രങ്ങളിലാണ് എസ്.എസ്.എൽ.സി പരീക്ഷ. ഗൾഫിൽ ഒമ്പത് കേന്ദ്രങ്ങളിൽ 574, ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിൽ 882 കുട്ടികൾ വീതം പരീക്ഷയെഴുതും. കൂടുതൽ പേർ പരീക്ഷയെഴുതുന്നത് ഇത്തവണയും മലപ്പുറം ജില്ലയിലെ എടരിക്കോട് പി.കെ.എം.എം ഹയർസെക്കൻഡറി സ്‌കൂളിലാണ് – 2104 പേർ. കുറവ് മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ രണ്ടാർക്കര എച്ച്.എം.എച്ച്.എസ്.എസിലാണ് – ഒരു കുട്ടി മാത്രം.

പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നവരുടെ എണ്ണം ജില്ല തിരിച്ച്

  • തിരുവനന്തപുരം: 35522, 35115
  • കൊല്ലം : 28790, 30955
  • പത്തനംതിട്ട : 12466, 10529
  • ആലപ്പുഴ : 24799, 21953
  • കോട്ടയം: 21916, 19480
  • ഇടുക്കി : 11490, 11426
  • എറണാകുളം: 34400, 32816
  • തൃശൂർ : 36909, 35965
  • പാലക്കാട്: 38532, 39423
  • മലപ്പുറം : 77817, 78266
  • കോഴിക്കോട് : 45777, 43745
  • വയനാട് : 11064, 12241
  • കണ്ണൂർ : 33593, 35281
  • കാസർകോട്: 17025, 19804