Fincat

കടക്ക്പുറത്ത്! വീടുകൾ കയറി ഇറങ്ങി കെ-റെയിൽ പ്രചാരണത്തിനെത്തിയ സിപിഎം പ്രവർത്തകരെ ആട്ടിഓടിച്ച് വീട്ടുകാർ

കോട്ടയം: കെ-റെയിലിനെതിരെ പ്രതിഷേധം ശക്തമായതോടെ വീടുകൾ കയറി ഇറങ്ങിയുള്ള പ്രചാരണം നടത്തുകയാണ് സിപിഎമ്മുകാർ. ഇപ്പോഴിതാ പ്രചാരണത്തിനെത്തിയ സിപിഎം പ്രവർത്തകരെ ഓടിച്ചു വിടുന്ന വീഡിയോയാണ് പുറത്തുവരുന്നത്. ചെങ്ങന്നൂരിൽ നിന്നുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

1 st paragraph

ആലാ പഞ്ചായത്തിൽ നിന്നും ചെങ്ങന്നൂരിലെ വെണ്മണി പൂന്തലയിലെത്തിയതായിരുന്നു സിപിഎമ്മുകാർ. കെ-റെയിലിനെ പറ്റി സഖാക്കൾ കുടുംബത്തോട് വിശദീകരിക്കുമ്പോൾ, ‘ഞങ്ങൾക്ക് ഒരു സംഘടനയും വേണ്ട, ഞങ്ങൾ യാതൊരു സംഘടനയിലില്ലാത്തവരാണ്. കെ-റെയിൽ വേണ്ട’ എന്നൊക്കെയാണ് വീട്ടുകാർ പറയുന്നത്. കെ-റെയിൽ കല്ലിടലിനെതിരെ ആലാ പഞ്ചായത്തിൽ വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു.

2nd paragraph

കഴിഞ്ഞ ദിവസവും ആലപ്പുഴയിലും കണ്ണൂരിലും വീടുകൾ കയറി ഇറങ്ങി പ്രചാരണം നടത്തുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പ്രതീക്ഷിച്ച ഫലം കാണാൻ സിപിഎമ്മിന് ആയില്ല. അതേസമയം സിൽവർ ലൈനിനെതിരായ പ്രതിഷേധങ്ങൾ ദേശീയ തലത്തിൽ നേരിടുമെന്നാണ് സിപിഎം അറിയിച്ചിരിക്കുന്നത്.