Main Banner

തിരൂരില്‍നിന്ന് പച്ചക്കറിയെടുക്കാന്‍ പൊള്ളാച്ചിയില്‍ പോയ വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് മരണം

മലപ്പുറം: തിരൂരില്‍ നിന്ന് പച്ചക്കറിയെടുക്കാന്‍ പൊള്ളാച്ചിയില്‍ പോയ വാഹനം അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. തിരൂര്‍ പൊയ്‌ലിശ്ശേരി സ്വദേശി പേരുള്ളിപ്പറമ്പില്‍ മമ്മുണ്ണിയുടെ മകന്‍ അബ്ബാസ്, തമിഴ്‌നാട് സ്വദേശിയും തിരൂരില്‍ സ്ഥിരതാമസക്കാരനായ രാമകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്.

1 st paragraph

രണ്ടുപേരുടെയും മൃതദേഹം ഉദുമല്‍പേട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തിരൂരില്‍നിന്നും പച്ചക്കറിയെടുക്കാന്‍ വേണ്ടി പൊള്ളാച്ചിയിലേക്ക് പോയതായിരുന്നു. ഒതിമംഗലം തിരുപ്പൂര്‍ റൂട്ടില്‍ രാത്രി 12മണിക്ക് ശേഷം ഇവര്‍ ഓടിച്ചിരുന്ന ദോസ്ത്ത് സിമന്റുമായി പോവുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ടുപേരും തല്‍ക്ഷണം മരിച്ചു.

2nd paragraph