തിരൂര്‍ നിയോജക മണ്ഡലത്തിലെ പട്ടികജാതി കോളനികള്‍ക്ക് രണ്ട് കോടി അനുവദിച്ചു

തിരൂര്‍ നിയോജക മണ്ഡലത്തിലെ പട്ടികജാതി കോളനികള്‍ക്ക് രണ്ട് കോടി അനുവദിച്ചു

അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരൂര്‍ നിയോജക മണ്ഡലത്തിലെ വാവൂര്‍ കുന്ന് (തിരുന്നാവായ) തിരുത്തിപറമ്പ് (വെട്ടം) എന്നീ പട്ടികജാതി കോളനികള്‍ക്ക് ഒരു കോടി രൂപ വീതം അനുവദിച്ച് ഉത്തരവായി. കോളനികളിലെ റോഡ്, കുടിവെള്ളം, ഭവന പുനരുദ്ധാരണം, വനിതകള്‍ക്ക് സ്വയം തൊഴില്‍, മാലിന്യ സംസ്‌കരണം, ഇന്റര്‍നെറ്റ് സൗകര്യം എന്നിവ ഉള്‍പ്പടെ 14 ഇന പരിപാടികളാണ് കോളനികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അറിയിച്ചു.