ബെംഗളൂരു കലാപം; എൻഐഎയുടെ വൻ റെയ്ഡ്.

ബെംഗളൂരു : ബെംഗളൂരു കലാപത്തിന്റെ ഭാഗമായി ഡിജെ ഹള്ളിയിലും കെജി ഹള്ളിയിലും നടന്ന അക്രമണത്തോടനുബന്ധിച്ച് എൻഐഎയുടെ വൻ റെയ്ഡ്. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നാല് ഓഫീസുകളുൾപ്പെടെ 43 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. റെയ്ഡിൽ സംശയാസ്പദമായ വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ടന്ന് എൻഐഎ വ്യക്തമാക്കി.

 

 

 

എസ്ഡ്പിഐക്കും പിഎഫ്‌ഐക്കും എതിരെയുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. വാൾ, കത്തി ഇരുമ്പ് വടി എന്നി ആയുധങ്ങളും ഓഫീസുകളിൽനിന്നും പിടിച്ചെടുത്തിട്ടുണ്ടെന്ന് അധികൃർ അറിയിച്ചു. ഇത് തുടർന്നുള്ള അന്വേഷണത്തിന് സഹായകരമെന്നും എൻഐഎ വ്യക്തമാക്കി.

 

എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധുവിന്റെ സോഷ്യൽ മീഡിയ പോസ്റ്റിനെ ചൊല്ലിയാണ് ബെംഗളൂരു കലാപം ആരംഭിച്ചത്. ആഗസ്റ്റ് 11 നാണ് ഡിജെ ഹള്ളിയിലെയും കെജി ഹള്ളിയിലെയും പോലീസ് സ്‌റ്റേഷനിൽ അക്രമണം നടന്നത്. സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും അറുപതോളം പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 415 പേരെ പോലീസ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.