കെ-സ്വിഫ്റ്റ് യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടികൂടി
വയനാട്: കെ-സ്വിഫ്റ്റ് ബസിലെ യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടികൂടി. ബംഗാൾ സ്വദേശിയായ അനോവറാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 800 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു.
മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേയ്‌ക്ക് പോകുകയായിരുന്ന ബസിലായിരുന്നു ബംഗാൾ സ്വദേശി സഞ്ചരിച്ചിരുന്നത്. എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.കെ ഷാജി, പ്രിവന്റീവ് ഓഫീസർ വി.ആർ ബാബുരാജ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സജീവ്, ഒ.കെ ജോഷിബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.