മയക്കുമരുന്നുമായി കവർച്ച കേസ്സിലെ മുഖ്യപ്രതി തിരൂർ പോലീസിന്റെ പിടിയിൽ



തിരൂർ: അന്യസംസ്ഥാനങ്ങളിൽ നിന്നും മയക്കുമരുന്നുല്പന്നമായ എം.ഡി.എം.എ യും കഞ്ചാവും എത്തിച്ച് തിരൂരിലും സമീപ പ്രദേശങ്ങളിലും വില്പന നടത്തുന്ന കൂട്ടായി സ്വദേശി അസൈനാരെ പുരക്കൽ കൈസ്(30) നെ തിരൂർ പോലീസ് പിടികൂടി. കഴിഞ്ഞ ഡിസംബർ മാസത്തിൽ പുറത്തൂർ സ്വേദശിയെ അക്രമിച്ച് പണവും സ്വർണ്ണാഭരണവും കവർന്ന കേസ്സിൽ പ്രധാനിയായ കൈസ് ഒളിവിൽ കുറഞ്ഞുവരികയായിരുന്നു 

പ്രതിയെ ബുധനാഴ്ച രാത്രിയിൽ മയക്കു മരുന്നുൽപന്നവുമായി പിടികൂടുകയായിരുന്നു. കൊലപാതകശ്രമം ,ലഹള, സ്ത്രീകൾക്കെതിരെയും വീടുകയറിയുമുള്ള അക്രമം തുടങ്ങി നിരവധി കേസ്സുകളിലുൾപ്പെട്ടയാളാണ് പ്രതി. തിരൂർ DySP ബെന്നിയുടെ നിർദേശ പ്രകാരം സി.ഐ ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ  ജലീൽ കറുത്തേടത്ത്,SI ഹരിദാസൻ,  സിവിൽ പോലീസ് ഓഫീസർമാരായ ഷീമ, ഉണ്ണിക്കുട്ടൻ, ധനേഷ്,
ഷിനു പീറ്റർ,  ശ്രീനാഥ് എന്നിവരുൾപ്പെട്ട അന്വഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്ട്രറ്റിന് മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
തീരദേശങ്ങളിൽ കേന്ദ്രീ കരിച്ച് കൂടുതൽ ശക്തമായ നടപടികൾ പോലീസിൻ്റെ ഭാഗത്ത് നിന്നും തുടർന്നും ഉണ്ടാകുന്നതാണ്..