സെക്രട്ടേറിയറ്റ് തീപിടിത്തം: ഫാനില്‍ നിന്ന് തീപിടിച്ചതിന് തെളിവില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തം ഫാനില്‍ നിന്നാണെന്ന പൊലീസ് വാദം പൊളിയുന്നു. ഫാനില്‍ നിന്ന് തീപിടിച്ചതിന് തെളിവില്ല. ഫാനിന് തകരാര്‍ സംഭവിച്ചിട്ടില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട്. പ്രോട്ടോക്കോള്‍ ഓഫീസില്‍ നിന്ന് മദ്യക്കുപ്പികളും കണ്ടെത്തി. സര്‍ക്കാരിന്റെയും പൊലീസിന്റെയും വാദങ്ങളെ പൂര്‍ണമായും തള്ളുന്നതാണ് പരിശോധനാഫലം.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നായിരുന്നു പൊലീസിന്റെയും സര്‍ക്കാരിന്റെയും ആദ്യവാദം. നേരത്തെ ഫിസിക്സ് ഡിപ്പാര്‍ട്മെന്റ് നടത്തിയ പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല തീപ്പിടിത്തത്തിനു കാരണമെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ പുതിയ വാദവുമായി പൊലീസ് രംഗത്തെത്തി.
പ്രോട്ടോക്കോള്‍ ഓഫീസിലെ ഫാനില്‍നിന്നുണ്ടായ തീ ഫയലിലേക്കും മറ്റും പടര്‍ന്നാണ് തീപിടിത്തം ഉണ്ടായതെന്നായിരുന്നു പൊലീസ് പിന്നീട് വ്യക്തമാക്കിയത്. ഇതിനെ സാധൂകരിക്കാന്‍ ഗ്രാഫിക് ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. എന്നാല്‍ ഫാനില്‍നിന്ന് തീപിടിത്തം ഉണ്ടായതിന് യാതൊരു തെളിവും ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്താനായില്ല തീപിടിത്തത്തിനു ശേഷം ശേഖരിച്ച സാമ്പിളുകളില്‍ രണ്ട് മദ്യക്കുപ്പികളും ഉള്‍പ്പെടുന്നുണ്ട്.