കേരളത്തിന്റെ മതേതര പൈതൃകം സംരക്ഷിക്കണം.

തിരുന്നാവായ: സാംസ്കാരിക പരിസ്ഥിതി സംഘടനയായ റീ എക്കൗ വിഷു, ഈസ്റ്റർ ആഘോഷവും ഇഫ്ത്താർ സൗഹൃദ വിരുന്നും സംഘടിപ്പിച്ചു. കേരളത്തിന്റെ മതേതര പൈതൃകം സംരക്ഷിക്കപ്പെടണമെന്നും നാടിന്റെ
പൂർവീക മാതൃക തകർപ്പെടാതെ നിലനിർത്തണമെന്നും തിരുന്നാവായ റീ എക്കൗ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ ഈസ്റ്റർ വിഷു വിരുന്ന് ആവശ്യപ്പെട്ടു.

റീ.എക്കൗ പ്രസിഡണ്ട് സി. ഖിളർ അധ്യക്ഷനായിരുന്നു. ബ്ലോക്ക് മെമ്പർ ആതവനാട് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.


പ്രോഗ്രം കോ ഡിനേറ്റർ ചിറക്കൽ ഉമ്മർ
ആമുഖ പ്രഭാഷണം നടത്തി.
തിരുന്നാവായ നവാമുകുന്ദാ ക്ഷേത്രം ദേവസ്വം എക്സി.ഓഫീസർ എ.പരമേശ്വരൻ, വി.കെ അബൂബക്കർ മൗലവി, സതീശൻ കളിച്ചാത്ത്, ഫൈസൽ കൻമനം, ഉള്ളാട്ടിൽ രവീന്ദ്രൻ, കെ.വി ഉണ്ണിക്കുറുപ്പ് ,കെ.കെ അബ്ദുറസാഖ് ഹാജി,
മുളക്കൽ മുഹമദലി, കാടാമ്പുഴ മൂസ ഗുരിക്കൾ നെടുവഞ്ചേരി കുഞ്ഞിമുഹമ്മദ് ,സൽമാൻ കടുങ്ങാത്തുകുണ്ട് ,നൗഷാദ് ചമ്രവട്ടം, കെ.പി ഖമറുൽ ഇസ് ലാം,
കെ.എം കോയാമുട്ടി, കെ.പി അലവി, എം.കെ സതീശ് ബാബു,, ജലീൽ വൈരങ്കോട്, മമ്മിളയത്ത് ജനാർദ്ധനൻ
ഇല്യാസ് പള്ളത്ത് വാഹിദ് പല്ലാർ, ലത്തീഫ് കുറ്റിപ്പുറം, സമീർ കളത്തിങ്കൽ സുലൈമാൻ സി പി ഹക്കിം മാങ്കടവത്ത്
തുടങ്ങി സാമൂഹിക, സാംസ്കാരിക മേഖലയിലെ പ്രമുകർ പങ്കെടുത്തു.
കുടലിങ്ങൽ ഇബ്രാഹീം, മണികണ്ഠൻ രാങ്ങാട്ടൂർ എന്നിവർ ദേശഭക്തിഗാനാലാപനം നടത്തി.