തിരുന്നാവായ ഗ്രാമപഞ്ചായത്ത് ഭരണ’സമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ സിപിഐഎം ഏകദിന സത്യാഗ്രഹം നടത്തി.

തിരൂർ: തിരുന്നാവായ ഗ്രാമപഞ്ചായത്ത് ഭരണ’സമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ സിപിഐഎം തിരുന്നാവായ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന സത്യാഗ്രഹം നടത്തി.

ക്ഷീര കർഷകർക്ക് കൊടുക്കേണ്ട സബ്‌സിഡി, മറ്റു ആനുകൂല്യങ്ങൾ കൊടുക്കാതെ ക്ഷീര കർഷകരെ പ്രയാസപ്പെടുത്തുന്നത് അവസാനിപ്പിച്ച്, അവർക്ക് സബ്‌സിഡിയും മറ്റു ആനുകൂല്യങ്ങളും നൽകുക,
തൊഴിലുറപ്പ് തൊഴിലാളികളെ അവഗണിക്കുകയും അവർക്ക് കൃത്യമായി തൊഴിൽ നൽകാതെയും ഉള്ള ചൂഷണം അവസാനിപ്പിക്കുക, 2020-2021 വർഷത്തിലെ എസ് സി, എസ്ടി വീട് വാസയോഗ്യമാക്കൽ 15 ലക്ഷം രൂപ നീക്കിവെച്ചത്തിലെ വിവേചനം അവസാനിപ്പിച് മാനദണ്ഡം അനുസരിച് നൽകുക, ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുക, തെരുവ് വിളക്കുകൾ എല്ലാം ഉപയോഗപ്രദമാക്കുക,നിലാവ് പദ്ധതി നടപ്പിലാക്കുക, റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക,
എസ് സി ശ്മശാനം നവീകരിച് ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ആക്കുക, ബഡ്സ് സ്കൂൾ കെട്ടിടം ഉടൻ പണി തീർക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സി പി ഐ എം പ്രവർത്തകർ സത്യാഗ്രഹ സമരം നടത്തിയത്. സമരം സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർ ഇ ജയൻ ഉദ്ഘാടനം ചെയ്തു. പി മുഹമ്മദ് താഴത്തറ അധ്യക്ഷനായി. കെ നാരായണൻ, ടി കെ അലവിക്കുട്ടി, അഡ്വ കെ വിനോദ് , വി പി മോഹൻദാസ്, മൊയ്തീൻ കുട്ടി, മുഹമ്മദലി എന്നിവർ സംസാരിച്ചു
ലോക്കൽ സെക്രട്ടറി സി കെ ഷൈജു സ്വാഗതം പറഞ്ഞു.