Main Banner

നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് കയറി അപകടം, അമ്മയും മകളും മരിച്ചു

പേരാമ്പ്ര: വാല്യക്കോട് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് അമ്മയും മകളും മരിച്ചു. പേരാമ്പ്ര ടെലഫോൺ എക് ചേഞ്ചിനു സമീപം തെരുവത്ത് പൊയിൽ വയലിൽ കൃഷ്ണകൃപയിൽ സുരേഷ് ബാബുവി​െൻറ ഭാര്യ ശ്രീജ (51), മകൾ അഞ്ജലി (24)എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം.

1 st paragraph

ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പേരാമ്പ്രയിൽ നിന്ന് മേപ്പയൂരിലേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കാറിന്റെ മുൻ വശം പൂർണമായും തകർന്നു. മൂവരെയും നാട്ടുകാർ ചേർന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അമ്മയുടെയും മകളുടെയും ജീവൻ രക്ഷിക്കാനായില്ല. സുരേഷ് ബാബുവിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. സുരേഷ് മേപ്പയൂർ ഹെയർസെക്കണ്ടറി സ്കൂൾ റിട്ട അദ്ധ്യാപകനാണ്. മൃതദേഹങ്ങൾ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ.

2nd paragraph