അന്തർ സർവ്വകലാശാല ജേതാക്കളായ താരങ്ങൾക്ക് തിരൂരിൽ സ്വീകരണം നൽകി
തിരൂർ: മുബൈ യൂനിവേഴ്സിറ്റിയിൽ വെച്ച് നടന്ന അഖിലേന്ത്യാ അന്തർ സർവ്വകലാശാല പുരുഷ റഗ്ബി ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പ് ട്രോഫി നേടി ചരിത്ര വിജയം കരസ്ഥമാക്കിയ കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീമിലെ അംഗങ്ങളായ തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവൺമെന്റ് കോളേജ് വിദ്യാർത്ഥികക്ക് തിരൂർ റെയിൽവെ സ്റ്റേഷനിൽ സ്വീകരണം നൽകി. യൂനിവേഴ്സിറ്റി ടീം ക്യാപ്റ്റൻ കൂടിയായ മുഹമ്മദ് ശിബാൻ , അതുൽ , മുഹമ്മദ് ജാസിം, ആഷിഖ് എന്നിവരെ ഹാരാർപ്പണം നടത്തി കൊണ്ടാണ് തിരൂർ മുൻപിപ്പൽ മുൻപിപ്പൽ വൈസ് ചെയർമാൻ രാമൻകുട്ടി ടി.എം.ജി കോളേജ് പ്രിൻസിപ്പൽ ഡോ. അജിത്ത് റെയ്ൽവെ പോലീസ് എസ്.ഐ സുനിൽ കുമാർ , പി.ടി.എ പ്രസിഡന്റ് മുജീബ്, സ്റ്റേഷൻ മാസ്റ്റർ സുഷീൽ , കോളേജ് സ്റ്റാഫ് ക്ലബ് പ്രസിഡന്റ് ഡോ. അനിൽ കുമാർ , ആർ.പി.എഫ് ഉദ്യോഗസ്ഥൻ സുഹൈൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചത്.
കഴിഞ്ഞ വർഷത്തെ ഖെലോ ഇന്ത്യ ചാമ്പ്യൻമാരായ ശിവാജി യൂനിവേഴ്സിറ്റിയേയും ഉത്തരേന്ത്യയിലെ കായിക രംഗത്ത് പ്രശസ്ഥരായ പഞ്ചാബ് യൂനിവേഴ്സിറ്റി ചാണ്ഡിഗഡ് , എം.ഡി. യൂനിവേഴ്സിറ്റി റോത്തക്ക് , രാജസ്ഥാൻ യൂനിവേഴ്സിറ്റി എന്നി വമ്പൻമാരെ പരാജയപെടുത്തിയാണ് തിരൂർ ഗവൺമെന്റ് കോളേജിന്റെ മുഹമ്മദ് ശിബാന്റെ നായകത്വത്തിലുള്ള കാലിക്കറ്റ് യൂനിവേഴ്സിറ്റി ഈ അവിസ്മരണീയ നേട്ടം കുറിച്ചത്. അന്തർ സർവ്വകലാശാല ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ ആദ്യമായയാണ് ഭക്ഷിണേന്ത്യയിൽ നിന്നും ഒരു യൂനിവേഴ്സിറ്റി ഇത്തരത്തിലുള്ള നേട്ടം കൈവരിക്കുന്നതന്ന് ടി.എം.ജി കോളേജ് കായിക വകുപ്പ് മേധാവിയും പരിശീലകനുമായ ക്യാപ്റ്റൻ ഷൂക്കൂർ ഇല്ലത്ത് പറഞ്ഞു. അടുത്ത മാസം തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കേരള ഒളിംപിക്സിൽ ജില്ലയെ പ്രതിനിധീകരിച്ച് കൊണ്ട് ഈ താരങ്ങളടക്കം ജില്ലാ ജേതാക്കളായ ടി.എം.ജി കോളേജിന്റെ പുരുഷ-വനിത റഗ്ബി ടീമുകളാണ് പങ്കെടുക്കുകയെന്ന് അദ്ദേഹം കൂട്ടി ചേർത്തു.സ്വീകരണ ചടങ്ങിൽ കോളേജിലെ വിദ്യാർത്ഥികളും കായിക താരങ്ങളും താരങ്ങളെ സ്വീകരിക്കുവാൻ റെയ്ൽവെ സ്റ്റേഷനിൽ എത്തി ചേർന്നിരുന്നു.