Fincat

കാര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണു

കാഞ്ഞങ്ങട്: പൂച്ചക്കാട് അസാധാരണമായ വാഹനാപകടം. നിയന്ത്രണം തെറ്റിയ ആള്‍ട്ടോ കാര്‍ പള്ളിക്ക് മുന്നിലുള്ള കിണറ്റില്‍ വീണു. കാര്‍ ഭാഗികമായി വെള്ളത്തില്‍ മുങ്ങിയെങ്കിലും കാറിലുണ്ടായിരുന്ന പിഞ്ച് കുഞ്ഞടക്കമുള്ള നാലുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഉദുമ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരും ഫയര്‍ഫോസും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം 5.30 മണിയോടെ യാണ് അപകടം.

2nd paragraph