വർഗ്ഗീയതയെ ചെറുക്കുക, മതനിരപേക്ഷത ഉറപ്പ് വരുത്തുക – കെ ജി ഒ എ

തിരൂർ: വർഗ്ഗീയതയെ ചെറുക്കണമെന്നും മതനിരപേക്ഷത ഉറപ്പ് വരുത്തണമെന്നും
കെ ജി ഒ എ തിരൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഭരണഘടനയെ മുറുകെ പിടിച്ച് കൊണ്ട് ഭൂരിപക്ഷ വർഗ്ഗീയതയെയും ന്യൂനപക്ഷ വർഗ്ഗീയതയെയും അകറ്റിനിർത്തണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.

തിരൂർ വൈറ്റ്ലൈൻ കോൺഫറൻസ് ഹാളിൽ വെച്ച് ചേർന്ന കെ ജി ഒ എ തിരൂർ ഏരിയയുടെ 33 – )0 വാർഷിക സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ഡോ. ഷാജി കെ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അബ്ദുൽ മഹ്‌റൂഫ് പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം ഏരിയ ഏറ്റെടുത്ത് നടപ്പിലാക്കിയ സാമൂഹ്യ പ്രവർത്തനങ്ങൾ സമ്മേളനം ചർച്ച ചെയ്തു. ഒന്നാം കോവിഡ് തരംഗത്തിൽ തിരൂർ മുനിസിപ്പാലിറ്റിയിൽ പ്രവർത്തനമാരംഭിച്ച സി എഫ് എൽ ടി സി യിലേക്ക് ബെഡ്ഷീറ്റുകൾ വിതരണം ചെയ്ത “വിരിപ്പേകാം… കരുതലാകാം” എന്ന പദ്ധതിയും ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾക്ക്‌ സ്മാർട്ട്‌ഫോൺ വിതരണം ചെയ്ത “സ്നേഹവായ്പ” എന്നതും സംഘടനയുടെ സാമൂഹ്യ ഉത്തരവാദിത്വം ഉയർത്തിപ്പിടിക്കുന്നുണ്ടെന്ന് സമ്മേളനം വിലയിരുത്തി.

കെ ജി ഒ എ ജില്ലാ ജോയിൻ്റ് സെക്രട്ടറി വിനോദ് കെ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പ്രകാശ് പുത്തംമഠത്തിൽ, ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ് അഷ്‌റഫ്‌, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ അബ്ദുൽ മഹ്‌റൂഫ് എന്നിവർ സംസാരിച്ചു.

കഴിഞ്ഞ വർഷം കെ ജി ഒ എ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും നടത്തിയ ഏരിയ കലോത്സവത്തിൽ വിജയികളായവർക്ക് സമ്മാനദാനം നടത്തി.

പുതിയ ഭാരവാഹികൾ
പ്രസിഡൻ്റ്: വേലായുധൻ കെ പി
വൈസ് പ്രസിഡന്റ്‌: മനോജ്‌ വി എസ്, ഷംസുദ്ധീൻ സി കെ.
സെക്രട്ടറി: സ. ജനാർദ്ദനൻ എൻ
ജോ. സെക്രട്ടറി: സിനു എൻ, അർജുൻ വി ആർ ട്രഷറർ : പ്രഭാഷ് എ പി