വെയ്ക്അപ്പ് ഫുട്‌ബോള്‍ അക്കാദമി ഇന്റര്‍നാഷണല്‍ മൊയ്തീന്‍കുട്ടി മെമ്മോറിയല്‍ അണ്ടര്‍ 16 ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സീസണ്‍ വണ്‍ മെയ് 14ന് ആരംഭിക്കും

മലപ്പുറം: മലപ്പുറം ആസ്ഥാനമായി 2017 ല്‍ ആരംഭിച്ച വെയ്ക് അപ്പ് ഫുട്‌ബോള്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അണ്ടര്‍ 16 സംസ്ഥാന തല ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് എടവണ്ണ സീതിഹാജി സ്‌റ്റേഡിയത്തില്‍ മെയ് 14ന് ആരംഭിക്കും.
വൈകീട്ട് ഏഴിന് സന്തോഷ് ട്രോഫി കോച്ച് ബിനോജോര്‍ജ്ജും ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മഷൂര്‍ ശരീഫും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.

മലപ്പുറത്തെ ആദ്യ ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ കളിക്കാരനായ മലപ്പുറം പി മൊയ്തീന്‍ കുട്ടിയുടെ നാമധേയത്തില്‍ സംഘടിപ്പിക്കുന്ന ഈ ടൂര്‍ണമെന്റ് വളര്‍ന്നുവരുന്ന പ്രതിഭകളെ കണ്ടെത്തുവാനുള്ള ഒരു വേദി കൂടിയായിരിക്കും.
നിരവധി ഫുട്‌ബോള്‍ പ്രതിഭകളെ വാര്‍ത്തെടുത്ത മികച്ച ഒരു പരിശീലകന്‍ കൂടിയായിരുന്ന ഇന്റര്‍നാഷണല്‍ പി മൊയ്തീന്‍ കുട്ടിയുടെ സ്മരണ നിലനിര്‍ത്തുവാന്‍ കൂടിയുള്ള ഈ ടൂര്‍ണമെന്റ് എല്ലാവര്‍ഷവും സംഘടിപ്പിക്കുവാനാണു അക്കാദമി ആലോചിക്കുന്നത്.

നിലവില്‍ എടവണ്ണ സീതിഹാജി സ്‌റ്റേഡിയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ് അക്കാദമി കോവിഡ് മൂലം രണ്ടു വര്‍ഷമായി മുടങ്ങിക്കിടന്ന പരിശീലന ക്യാമ്പുകള്‍ വീണ്ടും പുനരാരംഭിച്ചു.

ജില്ലയില്‍ ആദ്യമായി വിദേശ പരിശീലകരെ കൊണ്ടുവന്ന് ഫുട്‌ബോള്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചത് വേയ്ക് അപ്പ് അക്കാദമിയാണ്.
പോര്‍ച്ചുഗല്‍, സ്‌പെയിന്‍, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പരിശീലകര്‍ അക്കാദമിയിലെ കുട്ടികള്‍ക്ക് ക്യാമ്പുകള്‍ നല്‍കിയിട്ടുണ്ട്.

ഐഎസ്എല്‍,ഐ ലീഗ് തുടങ്ങിയ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ മലപ്പുറം ജില്ലയിലെ യുവ പ്രതിഭകള്‍ക്ക് കൂടി അവസരം ലഭിക്കുന്ന രൂപത്തില്‍ അവര്‍ക്ക് മികച്ച പരിശീലനം നല്‍കുവാനുള്ള ബ്രഹദ് പദ്ധതികളാണ് വേയ്ക്ക്അപ്പ് അക്കാദമി ആവിഷ്‌കരിച്ചു വരുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

പത്ര സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

  1. ഷാജറുദീന്‍ (വേയ്ക്ക് അപ്പ് അക്കാദമി ഹെഡ് കോച്ച്, ഡയറക്ടര്‍)
  2. നാസര്‍ നാസി (അക്കാദമി മാനേജിംഗ് ഡയറക്ടര്‍ )
  3. നാസര്‍ തൃപ്പനച്ചി, ഡയറക്ടര്‍, മേക്കപ്പ് അക്കാദമി)
  4. കെ ഗോകുല്‍ദാസ് (കോച്ച്)
  5. ആര്‍ ജെ രഞ്ജിത്ത് (കോച്ച്)
  6. പ്രമിലേഷ് (കോച്ച്)