കെട്ടിടനിര്‍മ്മാണ പ്രദര്‍ശനം ഇനര്വ് 22 സമാപിച്ചു
മലപ്പുറം;വേദവ്യാസ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, ഇന്ത്യന്‍ കോണ്‍ക്രീറ്റ് ഇന്‍സ്റ്റിറ്റിയൂട്ട്,ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സില്‍, രാംകോ സിമെന്റ്സ് എന്നിവസംയുക്തമായി സംഘടിപ്പിച്ച ടെക്നിക്കല്‍ എക്സ്പോ ‘ഇനര്വ്22’കാക്കഞ്ചേരി വേദവ്യാസ ഗ്രൗണ്ടില്‍ നടന്നു.
പി അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ എം എല്‍ എ ചെയ്തു. കര്‍മ്മം നിര്‍വ്വഹിച്ചു . വൈസ് പ്രിന്‍സിപ്പാള്‍ കവിത എസ് മുരുകേശന് അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷജിനി ഉണ്ണി, ഡോ. എസ് ചന്ദ്രകരന്,ചാര്‍ളി ജെ തോമസ്സ് എന്നിവര്‍ സംസാരിച്ചു.കെ ഷാജു സ്വാഗതവും സിവില്‍ എഞ്ചിനിയറിംഗ് വിഭാഗം മേധാവി കെ കെ ദിവ്യ നന്ദിയും പറഞ്ഞു.
കെട്ടിട നിര്‍മ്മാണ മേഖലയിലെ വിവിധ വശങ്ങള് ഉള്‍ക്കൊള്ളിച്ച് നിര്‍മ്മാണമേഖലയിലെ വിദഗ്ദരായ എഞ്ചിനീയര്‍മാരെയും , ആര്‍ക്കിടെക്റ്റുകളെയും പങ്കെടുപ്പിച്ച് ക്ലാസ്സുകളും സംഘടിപ്പിച്ചു.
ഫോട്ടോ;കാക്കഞ്ചേരി വേദവ്യാസ ഗ്രൗണ്ടില്‍ നടന്ന കെട്ടിടനിര്‍മ്മാണ പ്രദര്‍ശനം ഇനര്വ് 22 പി അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു