സായാഹ്ന ധര്‍ണ്ണ നടത്തി
മലപ്പുറം; നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധിയില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ബില്‍ഡിംഗ് ആന്റ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ( ഐ എന്‍ ടി യു സി ) യുടെ നേതൃത്വത്തില്‍ നിര്‍മ്മാണ തൊഴിലാളികള്‍ നിലമ്പൂര്‍ ടൗണില്‍ സായാഹ്ന ധര്‍ണ്ണ നടത്തി
കെ.പി.സി സി ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീല ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു
ജില്ല പ്രസിഡന്റ് എന്‍.എ. കരിം അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സിക്രട്ടറി എം കെ ബാലകൃഷ്ണന്‍, മുന്‍സിപ്പല്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റ് അഡ്വ. ഷെറി ജോര്‍ജ്, ഐ.എന്‍ ടി യു സി നേതാക്കളായ സി.വേണുഗോപാലന്‍ , ടി എം എസ് ആഷിഫ്, മൂര്‍ഖന്‍ മാനു ,പി പി നജീബ്, ഭാസ്‌ക്കരന്‍ തിരുവാലി, ഗിരീഷ് മോളൂര്‍ മതില്‍, എന്നിവര്‍ പ്രസംഗിച്ചു.