Fincat

ഗുരുവായൂർ ക്ഷേത്രത്തിലെ ഥാർ വീണ്ടും ലേലത്തിന്; നടപടി ദേവസ്വം കമ്മീഷണറുടെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ

തൃശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിന് മഹീന്ദ്ര കമ്പനി വഴിപാടായി സമർപ്പിച്ച ഥാർ വീണ്ടും ലേലം ചെയ്യും. ദേവസ്വം കമ്മീഷണറുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഥാറിന്റെ പുനർലേലം ചെയ്യുന്ന തീ‍യതി മാധ്യമങ്ങളിലൂടെ അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒരാൾ മാത്രമായി ലേലം പൂർത്തിയാക്കാൻ കഴിയില്ലെന്ന പരാതിയിലാണ് ദേവസ്വം കമ്മീഷണറുടെ ഉത്തരവ് വന്നത്.

1 st paragraph

നേരത്തെ ഥാർ ലേലം വെച്ചപ്പോൾ എറണാകുളം സ്വദേശിയും പ്രവാസി ബിസിനസുകാരനുമായ അമൽ മുഹമ്മദ് ആയിരുന്നു ലേലം പിടിച്ചിരുന്നത്. ലേലം താൽക്കാലികമായി ഉറപ്പിച്ചെങ്കിലും വാഹനം വിട്ടുനൽകുന്നതിൽ പുനരാലോചന വേണ്ടിവന്നേക്കാമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ പ്രതികരിച്ചിരുന്നു. ഇതോടെ ലേല തീരുമാനത്തിൽ ആശയക്കുഴപ്പമുയർന്നു.

2nd paragraph

കഴിഞ്ഞ ഡിസംബര്‍ 4ന് ആയിരുന്നു ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡ് പുതിയ മഹീന്ദ്ര ന്യൂ ഥാര്‍ ഫോര്‍ വീല്‍ ഡ്രൈവ് ദേവസ്വത്തിന് കൈമാറിയത്. തുടര്‍ന്ന് വാഹനം പരസ്യലേലത്തിന് വയ്ക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ദീപസ്തംഭത്തിന് സമീപം പരസ്യമായി ലേലം ചെയ്തു വില്‍ക്കാനായിരുന്നു തീരുമാനം.15 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ഭക്തരില്‍ ആര്‍ക്കും ലേലത്തില്‍ പങ്കെടുക്കാമെന്ന് അന്ന് ഭരണസമിതി അറിയിച്ചിരുന്നു. പിന്നീടാണ് അമൽ മുഹമ്മദ് ജീപ്പ് ലേലത്തിൽ പിടിക്കുന്നത്.

15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് എറണാകുളം സ്വദേശി അമല്‍ മുഹമ്മദ് ലേലം വിളിച്ചത്. വാഹനത്തിന് ഇരുപത്തിഒന്ന് ലക്ഷം രൂപവരെ നല്‍കാന്‍ തയ്യാറായിരുന്നു എന്ന് അമല്‍ മുഹമ്മദിന്റെ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതോടെ ലേലം വിളിച്ചത് താല്‍ക്കാലികമായി മാത്രമാണെന്നും അന്തിമ തീരുമാനം ഭരണ സമിതിയുടെതാണെന്നും ദേവസ്വം ചെയര്‍മാനും നിലപാടെടുത്തിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്. ലേല നടപടികൾ ദേവസ്വം ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നായിരുന്നു പരാതിക്കാരുടെ വാദം.