Fincat

യുവക്രിക്കറ്റ് താരം മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ; ഞെട്ടലോടെ കായിക പ്രേമികൾ

കണ്ണൂർ: കണ്ണൂരിൽ മയക്കുമരുന്ന് ലഹരി കായികലോകത്തിലും പിടിമുറുക്കുന്നു. അന്തർസംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ പ്രധാനകണ്ണിയായ യുവക്രിക്കറ്റ് താരം അറസ്റ്റിലായതോടെയാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത് തലശേരി ചേറ്റംകുന്ന് തയ്യിബാസിൽ മുഹമ്മദ് ജാസിമിനെയാണ്(27)മുംബൈ പൊലിസ് ചേറ്റംകുന്നിലെ വീടുവളഞ്ഞു അറസ്റ്റു ചെയതത്.

1 st paragraph

അന്താരാഷ്ട്രബന്ധമുള്ള വന്മയക്കുമരുന്ന് കേസിലെ കണ്ണിയാണ് ജാസിമെന്നാണ് മഹാരാഷ്ട്രയിൽ നിന്നെത്തിയ സംഘം പറയുന്നത്. ഇയാൾക്ക് മഹാരാഷ്ട്ര കൂടാതെ ഡൽഹി, കർണാടകം, കേരളം, ഗോവ എന്നീസംസ്ഥാനങ്ങളിൽ വേരുകളുള്ള മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണത്രെ അറസ്റ്റു ചെയ്തത്. മലയാളികളായ രണ്ടുയുവതികൾ ഉൾപ്പെടെ അഞ്ചുയുവതികൾ ഈ റാക്കറ്റിലെ കണ്ണികളാണെന്നും ഇവരെ തിരിച്ചറിഞ്ഞതായും മഹാരാഷ്ട്ര പൊലിസ് സൂചന നൽകി.

2nd paragraph

ഇവരിൽ രണ്ടുപേർ ഡാൻസ്ബാർ നർത്തകിമാരാണ്. ഡൽഹിയിലും രത്നഗിരിയിലും അറസ്റ്റിലായ രണ്ടുപേരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രത്നഗിരി പൊലിസ് തലശേരിയിലെത്തിയത്. മികച്ച ക്രിക്കറ്ററായ ജാസിമിന്റെ അറസ്റ്റിൽ ഞെട്ടിയിരിക്കുകയാണ് തലശേരിയിലെ കായികലോകം. കോണാർവയൽ സ്റ്റേഡിയത്തിൽ ജില്ലാക്രിക്കറ്റ് മത്സരങ്ങളിലും സംസ്ഥാന ടൂർണമെന്റുകളിലും ഭാവിയിലെ പ്രതീക്ഷകളിലൊന്നായ ഈ താരം പങ്കെടുത്തിരുന്നു.

ജാസിമിനെ അറസ്റ്റു ചെയ്ത വിവരമറിഞ്ഞ് നിരവധിയാളുകളാണ് തലശേരി സ്റ്റേഷനിലെത്തിയത്. ഇക്കൂട്ടത്തിൽ ഡൽഹിയിൽ നിന്നുമെത്തിയ ഒരു യുവതി ബഹളമുണ്ടാക്കുകയും ജാസിം നിരപരാധിയാണെന്നു വാദിക്കുകയും ചെയ്തു. ഇതുകാര്യമറിയാതെ ചില തലശേരിക്കാർ കൂടി ഏറ്റുപിടിച്ചതോടെ തലശേരി ടൗൺ സ്റ്റേഷനിൽ ബഹളമുണ്ടായി. ഒടുവിൽ രത്നിഗിരി എസ്്. ഐ ആകാശ് ഇയാൾക്കെതിരെ വാറണ്ടുണ്ടെന്നും മയക്കുമരുന്ന് കേസിലെ പ്രതിയാണെന്ന രേഖകൾ കാണിച്ചപ്പോഴാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.

എം.ഡി. എം. എ കടത്തിയ കേസിലാണ് ജാസിമിന്റെ അറസ്റ്റെന്നാണ് ലഭ്യമായ വിവരം. ഇയാളെ തലശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്കു മുൻപാകെ ഹാജരാക്കിയതിനു ശേഷമാണ് ട്രെയിന്മാർഗം രത്നഗിരിയിലേക്ക് കൊണ്ടുപോയത്. ഒരുമാസംമുൻപാണ് ജാസിമിന്റെ വിവാഹം അത്യാർഭാടപൂർവ്വം നടന്നത്. ആഡംബരജീവിതം നയിച്ചിരുന്ന ഇയാൾ കഴിഞ്ഞ കുറെക്കാലമായി ക്രിക്കറ്റ്് കളിച്ചിരുന്നില്ലെന്നും എപ്പോഴും അന്തർ സംസ്ഥാന യാത്ര നടത്തിയിരുന്നുവെന്നുമാണ് പരിചയക്കാർ പറയുന്നത്.