കാളചേകോന്‍ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും.

മലപ്പുറം; കാളപൂട്ടിന്റെ കഥ പറയുന്ന മലയാള സിനിമയായ കാളചേകോന്‍ മെയ് 27 ന് വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. തമിഴ്‌നാടിന്റെ ദേശീയ ഉത്സവമാണ് ജെല്ലിക്കെട്ട് . അതു പോലെ മലയാളിയുടെ ദേശീയ ഉത്സവം തന്നെ ആണ് കാളപൂട്ട് എന്ന മഹോല്‍സവം.


നമ്മുടെ കേരളകരയും തമിഴകവും ഒന്നായി കിടന്നിരുന്ന കാലത്തെ നന്‍മയുള്ള നാടിന്റെസമൃദ്ധമായനെല്‍ക്കൃഷിയുള്ള മനുഷ്യര്‍ എല്ലാം മണ്ണിന്റെ മക്കള്‍ ആയി കാണുന്ന കാളകളെ സഹജീവിയായി കണക്കാക്കിയിരുന്ന കൂടെപ്പിറപ്പായി സ്‌നേഹിച്ചിരുന്ന ഒരു ഗ്രാമത്തിന്റെ കഥയാണ് കാളചേകോന്‍
ഫുട്‌ബോള്‍ കളിപോലെ മലബാറിന്റെ തനതുസംസ്‌കാരമായ കാളപൂട്ടിന്റെ പശ്ചാത്തലത്തില്‍ മണിന്റെയും മനുഷ്യമനസിന്റെയും കഥ പറയുന്ന ചിത്രം കൂടിയാണ് കാളചേകോന്‍.


കെ എസ് ഹരിഹരന്‍ തിരകഥ എഴുതി സംവിധാനാം ചെയുന്ന ചിത്രത്തില്‍ ഡോ ഗിരീഷ് ജ്ഞാനദാസ് നായകന്‍ ആവുന്നു
മണികണ്ഠന്‍ ആചാരി, സുധീര്‍ കരമന , ഭീമന്‍ രഘു, നിര്‍മ്മല്‍ പാലാഴി ,കബീര്‍, പ്രദീപ്, ആരാധ്യസായ്, ഗീത വിജയന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍
സംവിധായകന്‍ ഹരിഹരന്‍ തന്നെ എഴുത്തിയ വരികള്‍ക്ക് നവാഗതനായ ഡോക്ടര്‍ ഗിരീഷ് ജ്ഞാനദാസ് സംഗീതം പകരുന്നു. ജയചന്ദ്രന്‍, സിതാര, ഡോക്ടര്‍ ഗിരീഷ് ജ്ഞാനദാസ് എന്നിവര്‍ക്ക് പുറമെ ഭീമന്‍ രഘു ഒരു പാട്ടു പാടി ആദ്യമായി അഭിനയിക്കുന്നു.

ശാന്തിമാതാ ക്രീയേഷന്‌സിന്റെ ബാനറില്‍ ഡോക്ടര്‍ ജ്ഞാനദാസ് നിര്‍മ്മിക്കുന്ന കാളചേകോന്‍ എന്ന ചിത്രത്തിന്റെ ചായാഗ്രഹണം ടി സ് ബാബു നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പി സി മുഹമ്മദ്,കല ജീമോന്‍ മൂലമറ്റം, മേക്കപ്പ് ജയമോഹന്‍, കോസ്റ്റ്യൂം അബ്ബാസ് പാണവള്ളി, സ്റ്റില്‍ശ്രീനി മഞ്ചേരി, എഡിറ്റര്‍സമീര്‍ഖാന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍വിനീഷ് നെന്മാറ, ചീഫ് അസ്സോസിയേറ്റ് ക്യാമറമാന്‍ നാരായണ സ്വാമി, നൃത്തം കൂള്‍ ജയന്ത്, ആക്ഷന്‍ റണ്‍ രവി, പ്രൊഡക്ഷന്‍ മാനേജര്‍ സുധീദ്രന്‍ പുതിയടത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ജയരാജ് വെട്ടം . വാര്‍ത്താ സമ്മേളനത്തില്‍ സംവിധായകന്‍ കെ എസ് ഹരിഹരന്‍, നിര്‍മ്മാതാവ് ഡോയ ജ്ഞാനദാസ്, നായകന്‍ ഡോ. ഗിരീഷ് ജ്ഞാനദാസ് എന്നിവര്‍ പങ്കെടുത്തു.