Fincat

കരിപ്പൂരിൽ പൊലീസിൻ്റെ വന്‍ സ്വര്‍ണ്ണ വേട്ട

മലപ്പുറം: കരിപ്പൂരില്‍ വീണ്ടും പൊലീസിന്റെ സ്വര്‍ണവേട്ട. വിമാനത്താവളത്തിനു പുറത്തുവച്ച് യാത്രക്കാരനില്‍ നിന്ന് രണ്ടേമുക്കാല്‍ കിലോ സ്വര്‍ണം പിടിച്ചു. ബഹറൈനില്‍ നിന്നെത്തിയ ബാലുശേരി സ്വദേശി അബ്ദുസ്സലാമാണ് പിടിയിലായത്. രണ്ട് മാസത്തിനിടെ 14 കോടിയുടെ സ്വർണമാണ് പൊലീസ് പിടികൂടിയത്.


മിശ്രിത രൂപത്തിലുള്ള 2018 ഗ്രാം സ്വര്‍ണ്ണം പ്ലാസ്റ്റിക് കവറിലാക്കി അരയിൽ കെട്ടിവച്ചും മൂന്നു സ്വർണ്ണ ഉരുളകൾ ശരീരത്തിലെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചുമാണ് ഇയാൾ കടത്തിയത്. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയതിന് പിന്നാലെ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

2nd paragraph