സമാന്തര സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് എതിരെ അടിയന്തര നടപടി സ്വീകരിക്കണം: ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന്
മലപ്പുറം: മലപ്പുറം ഏരിയയിലെ പ്രധാന റൂട്ടുകളില്‍പോലും സര്‍വിസ് നടത്താന്‍ കഴിയാത്തവിധം അനധികൃത ഓട്ടം നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് മലപ്പുറം യൂണിറ്റ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
നിര്‍ത്താനും ആളുകളെ കയറ്റി കൊണ്ട് പോവാനും വേണ്ടി ബസുക്കള്‍ക്ക് മാത്രം അനുവദിച്ച സ്ഥലങ്ങളില്‍ വരെ ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്തുന്നതായി യോഗം ചൂണ്ടിക്കാട്ടി. ബസ് ചാര്‍ജ് വര്‍ധനവ് നടപ്പായെങ്കിലും അതിന്റെ ഗുണം ഓട്ടോറിക്ഷകളുടെ നിയമ വിരുദ്ധമായ സര്‍വ്വീസ് മൂലം ബസ്സുടമകള്‍ക്ക് ലഭിക്കാതെ പോവുകയാണ്.
സംസ്ഥാന പ്രസിഡണ്ട് പി കെ മൂസ,സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥന്,സംസ്ഥാന വൈസ് പ്രസിഡന്റ് വിദ്യാധരന്,ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുറഹ്മാന്, മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി എം.സി കുഞ്ഞിപ്പ, ജില്ല ട്രഷറര്‍ വി പി ശിവകാരന്‍ മാസ്റ്റര്‍,ജില്ല വൈസ് പ്രസിഡണ്ടുമാരായ കൊണ്ടോട്ടി കുഞ്ഞിക്ക,സുമിത്രന് തിരൂര്‍, ഭാരവാഹികളായ ഉസ്മാന് മേലെത്തില്‍ നിലമ്പൂര്‍ താലൂക്ക് പ്രസിഡന്റ് കളത്തും പാടി മുസ്തഫ,മലപ്പുറം യൂണിറ്റ് ഭാരവാഹികള്‍ ആയ വാക്കിയത് കോയ,സി.കെ അബ്ദുല്‍ റഷീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി രാജന് എന്ന ബാബു ( പ്രസിഡന്റ്), മുഹമ്മദ് ഷെരീഫ് പിച്ചന്,മുഹമ്മദ് മച്ചിങ്ങല്‍ ,മുഹമ്മദലി കൂട്ടിലങ്ങാടി ( വൈസ് പ്രസിഡന്റ്മാര്‍) വാക്കിയയ് കോയ (ജനറല്‍ സെക്രട്ടറി) ,ലത്തീഫ് ത്രീ സ്റ്റാര്‍,ഖഫാര്‍ ലീഡര്‍, മുസ്തഫ ഏറനാട് (ജോയിന്‍ സെക്രട്ടറിമാര്‍) സി.കെ അബ്ദുല്‍ റഷീദ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.