കെ.പി ലക്ഷ്മിക്ക് പൗരാവലിയുടെ യാത്രയയപ്പ്

താനുർ: താനൂർ ഐ.സി.ഡി.എസിന് കീഴിൽ താനാളൂർ ഒഴുക്കുംപാറയിൽ പ്രവർത്തിക്കുന്ന സെന്റർ നമ്പർ 84 അംഗനവാടിയിൽ നിന്നും 37 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന
കെ.പി. ലക്ഷ്മിക്ക് പൗരാവലിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ഇതൊടൊനുബന്ധിച്ച്
ഒഴുക്കുംമ്പാറ കനിവ് ഓഡിറ്റോറിയത്തിൽ നടന്ന സ്നേഹ സംഗമത്തിൽ കുട്ടികൾ, പുർവ്വ വിദ്യാർത്ഥികൾ, എന്നിവരുടെ വിവിധ പരിപാടികൾ അരങ്ങേറ പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. മല്ലിക ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം മംഗലത്ത് മജിദ് അദ്ധ്യക്ഷത വഹിച്ചു.


ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എൻ ആബിദ ഫൈസൽ, ഐ.സി ഡി.എസ് സുപ്പർവൈസർ .ബേബി ഷിഫ , കവയത്രി വി.പി. കമലാക്ഷി, ഉബൈദുള്ള താനാളൂർ , എം.അബ്ദുസലാം, മുജീബ് താനാളൂർ, പി. സഫീർ, കെ.പി ലക്ഷമി
പി. ഷീജ, കെ.പി ബിന്ദു എന്നിവർ സംസാരിച്ചു.

ഫോട്ടോ അടിക്കുറിപ്പ്

37 വർഷത്തെ സേവനത്തിന് ശേഷം അംഗനവാടിയിൽ നിന്നും വിരമിക്കുന്ന കെ.പി ലക്ഷ്മിക്ക് പൗരവാലി ഏർപ്പെടുത്തിയ യാത്രയയപ്പ് സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. മല്ലിക ഉദ്ഘാടനം ചെയ്യുന്നു