ലോക സൈക്ലിംഗ് ദിനാചരണത്തിന്റെ ഭാഗമായി സൈക്കിൾ റാലിയും ആദരിക്കലും നടത്തി


തിരൂർ: ലോക സൈക്ലിംഗ് ദിനമായ ജൂൺ മൂന്നിന് തിരൂർ സ്റ്റേഡിയം പരിസരത്തു നിന്ന് കാലത്ത് ഏഴ് മണിക്ക് നാൽപ്പതിലേറെ സൈക്ലിസ്റ്റുകൾ പങ്കെടുത്ത സൈക്ലിംഗ് റാലിയും, അൻപത് വർഷത്തിലധികമായി നിത്യേന സൈക്കിൾ സവാരി ചെയ്യുന്ന മുതിർന്ന അംഗമായ ശ്രീ. വി.പി ഗോപാലനെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.  സൈക്ലിംഗ് ക്ലബ്ബ് തിരൂർ കോ-ഓർഡിനേറ്റർ  ആരിഫ് ഐറിസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഓയിസ്ക ഇന്റർനാഷണൽ നോർത്ത് കേരളാ എക്സിക്യൂട്ടീവ് അംഗം കെകെ അബ്ദുൽ റസാക്ക് ഹാജി അദ്ധ്യക്ഷത വഹിച്ചു.

രാഷ്ട്രപതിയിൽ നിന്ന് (ഇന്ത്യൻ പോലീസ് മെഡൽ അവാർഡ് ജേതാവ്)  ആർപിഫ്  എസ്ഐ സുനിൽ  കെഎം (റെയിൽവേ സ്റ്റേഷൻ തിരൂർ) മുതിർന്ന അംഗത്തെ പൊന്നാട അണിയിച്ചു ആദരിച്ചു.

റിട്ട. ഇന്ത്യൻ എയർ ഫോഴ്സ് കമാന്റർ  കളത്തിങ്ങൽ അബ്ദുറഹിമാൻ ഹാജി ഫ്ലാഗ് ഓഫ് ചെയ്ത സൈക്കിൾ സവാരി സൈക്ലിം ക്ലബ്ബ് തിരൂരിന്റെ പ്രസിഡന്റ്  ലത്തീഫ് റെയിൻബോ, ജിഷാദ് ബാബു ടിപി, ഷെമീർ കളത്തിങ്ങൽ, തിരൂർ എസ്.എസ്.എം പോളിടെക്നിക്  എൻ.എസ്.എസ് കോ ഓഡിനേറ്റർ മുഹമ്മദ് സിയാദ്  ടിഎ,  അബ്ദുൽ കാദർ, നൗഫൽ മണി, ആസാദ് കൊടലിൽ പാറമ്മൽ  എന്നിവർ നേതൃത്വം നൽകി.

മോണിംഗ്സ്റ്റാർ ഇന്റർനാഷണൽ തിരൂരിന്റെ അംഗങ്ങളായ അബ്ദുൽ ഖാദർ കൈനിക്കര, റഷീദ് ചക്കുങ്ങൽ, അസീസ് വെള്ളത്തൂർ എന്നിവർ ആശംസകൾ നേർന്നു.

തുഞ്ചൻപറമ്പിൽ സമാപനം കുറിച്ച റാലിയിൽ കുട്ടികൾ മുതൽ എഴുപത്തിയഞ്ച് വയസ്സ് പിന്നിട്ടവർ വരെ പങ്കെടുത്തത് ശ്രദ്ധേയമായി.