വധശ്രമ കേസിലെ പ്രതിയെ പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തു
മലപ്പുറം: കൊലപാതക ശ്രമകേസിലെ പ്രതിയെ പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് അത്താണിക്കല്‍ കുറിയപ്പാടം ചാത്തനം കണ്ടത്തില്‍ വീട്ടില്‍ സ്വാമിയുടെ മകന്‍ പ്രദീപിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി പത്തനംതിട്ട സ്വദേശി മോഹനനെ ആണ് അറസ്റ്റ് ചെയ്തത്. പ്രദീപിനെ വെട്ടുകത്തി ഉപയോഗിച്ച് മുതുകിലും കൈയ്ക്കും വെട്ടി മാരകമായി മുറിവേല്‍പ്പിച്ചിരുന്നു.

സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതി കാഞ്ഞിരപ്പള്ളിയിലെ സുഹൃത്തിന്റെ കൂടെ ജോലിക്ക് പോവുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് തിരൂര്‍ സബ്ജയിലിലേക്ക് റിമാന്റ് ചെയ്തു. പരപ്പനങ്ങാടി എസ്‌ഐ പ്രദീപ് കുമാര്‍, അഡീ.എസ്‌ഐ പരമേശ്വരന്‍ , എസ്‌സിപിഒ അനില്‍, രാഗേഷ്, ഡാന്‍സാഫ് ടീമംഗമായ ആല്‍ബിന്‍ എന്നിവരുടെ നേതൃത്യത്തില്‍ ആയിരുന്നു അറസ്റ്റ് .