ട്രോളിംഗ് നിരോധനം മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുക; എ കെ ജബ്ബാർ
പൊന്നാനി: ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് എന്നാൽ കഴിഞ്ഞ വർഷം കൊറോണയും പ്രകൃതിക്ഷോഭവും മൂലം വളരെ കുറഞ്ഞ ദിവസം മാത്രമാണ് മത്സ്യബന്ധനം നടത്താൻ കഴിഞ്ഞത് മാത്രമല്ല ഈ കാലയളവിൽ മത്സ്യലഭ്യത വളരെ കുറവായതിനാൽ പല ബോട്ടുകളും നഷ്ടത്തിലാണ് മത്സ്യബന്ധനം നടത്തിയിരുന്നത് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്ക് സർക്കാർ നൽകിയിരുന്ന ഇന്ധന സബ്സിഡി ഒഴിവാക്കിയതും ബോട്ടുകൾക്ക് വലിയതോതിലുള്ള സാമ്പത്തിക ബാധ്യത കാരണമായിട്ടുണ്ട് ഈ സാഹചര്യത്തിൽ ട്രോളിങ് വരുന്ന 52 ദിവസം ആരംഭിക്കുമ്പോൾ വലിയ സാമ്പത്തിക ബാധ്യതയുള്ള മത്സ്യതൊഴിലാളികൾ പട്ടിണിയിലേക്ക് ആണ് നീങ്ങിക്കൊണ്ടിരിക്കുന്നത് വസ്തുതകൾ മനസ്സിലാക്കി എൽഡിഎഫ് സർക്കാരിൻറെ ഭാഗത്തുനിന്നും ധാരാളമായി നൽകി വരാറുള്ള സൗജന്യറേഷൻ എന്നതിൽ മാറ്റം വരുത്തി സാമ്പത്തിക സഹായവും ട്രോളിംഗ് കാലയളവിലേക്കുള്ള നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റുകളും അനുവദിക്കണമെന്ന് എഐടിയുസി മത്സ്യത്തൊഴിലാളി ഫെഡറേഷൻ ദേശീയ ട്രഷററും മത്സ്യ ബോർഡ് മെമ്പറുമായ എ കെ ജബ്ബാർ ആവശ്യപ്പെട്ടു.
ട്രോളിംഗ് നിരോധന ത്തോടനുബന്ധിച്ച് കടലിൽനിന്നും തിരിച്ചുവന്ന മത്സ്യത്തൊഴിലാളികളുടെ ഒപ്പം സൗഹൃദവും ആശങ്കകളും പങ്കുവെച്ച് സംസാരിക്കുകയായിരുന്നു എ കെ ജബ്ബാർ. മത്സ്യത്തൊഴിലാളികളുടെ കൂടെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതിനു ശേഷമാണ് എല്ലാവരും പിരിഞ്ഞു പോയത്