യുവ തലമുറ ആഗ്രഹിക്കുന്നത് കായിക വികസനമാണ് മന്ത്രി വി. അബ്ദുറഹിമാൻ.
താനാളൂർ: യുവ തലമുറയുടെ ആഗ്രഹത്തിന് അനുസരിച്ച് സംസ്ഥാനത്ത് കായിക രംഗത്ത് നിരവധി മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.
ഇതിനായി പ്രൈമറി തലം മുതൽ സ്കൂൾ പാഠ്യപദ്ധതിയിൽ കായികപഠനം ഉൾപ്പെടുത്തും. പഞ്ചായത്ത് തലത്തിൽ
നല്ല രീതിയിലുള്ള സ്റ്റേഡിയങ്ങൾ നിർമ്മിക്കും. താനാളൂർ ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന ശിശുകൾകായുള്ള
കായിക വിദ്യാഭ്യാസ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താനാളൂർ പഞ്ചായത്ത് നടപ്പാക്കുന്ന ജനകീയാരോഗ്യം@2 പദ്ധതിയുടെ ലോഗോ രൂപകൽപന ചെയ്ത അസ്ലം തിരുരിനെ ചടങ്ങിൽ മന്ത്രി ആദരിച്ചു.
അതോടൊപ്പം ജനകിയാരോഗ്യ പരിപാടിയുടെ ഭാഗമായി ഒരോ വീടുകളിലേക്കും നൽകുന്ന ആരോഗ്യ ഡയറിയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു..ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. മല്ലിക അദ്ധ്യക്ഷത വഹിച്ചു.
കോഴിക്കോട് മെഡിക്കൽ കോളെജ് കായിക വിഭാഗം മേധാവി ഡോ.എസ്.ബിജുകുമാർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അബ്ദുറസാഖ്,
സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.വി. സിനി, പി.സതിശൻ, അംഗങ്ങളായ ചാത്തേരി സുലൈമാൻ. കെ.ഫാത്തിമ ബീവി, സെക്രട്ടറി ഒ.കെ.പ്രേമരാജൻ,
മെഡിക്കൽ ഓഫിസർ ഡോ. ഒ.കെ. അമീന , ഹെൽത്ത് ഇൻസ്പെക്ടർ
എം. സബിത എന്നിവർ സംസാരിച്ചു.