അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ നടക്കുന്ന അഴിമതികളെക്കുറിച്ച് അന്വേഷണം നടത്തണം
കൊണ്ടോട്ടി: അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ നടക്കുന്ന അഴിമതികളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആള് ഇന്ത്യ ദലിത് റൈറ്റ് മൂവ്മെന്റ് കൊണ്ടോട്ടി മണ്ഡലം കണ്വെന്ഷന് ആവശ്യപ്പെട്ടു. അഖിലേന്ത്യ യുവജന ഫെഡറേഷന് ദേശീയ കൗണ്‍സില്‍ അംഗം കെ കെ സമദ് ഉദ്ഘാടനം ചെയ്തു.
സിപിഐ അസി. സെക്രട്ടറി പൃഥിരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ കുട്ടന്, എം പി ദിനേശ്, സിപിഐ കൊണ്ടോട്ടി മണ്ഡലം സെക്രട്ടറി പുലത്ത് കുഞ്ഞു. കൊണ്ടോട്ടി മുനിസിപ്പല്‍ കൗണ്‍സിലര്‍ പി ഉഷ, കെ പി അസീസ് ബാവ, അനീസ് വാഴയൂര്‍, അസ്ലം ഷേര്ഖാന് ,ഇ അയ്യപ്പന് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി ഭാസ്ക്കരന്‍ ദാനഗ്രാം – പ്രസിഡന്റ്, ഇ അയ്യപ്പന്, ചന്ദ്രന് മുതുവല്ലൂര്‍ – വൈസ് പ്രസിഡന്റുമാര്‍, എം പി ദിനേശ് – സെക്രട്ടറി, ഒ സുഭാഷ് – ജോ. സെക്രട്ടറി, പി. ഉഷ – ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.