Fincat

യുവ വനിത ക്രിക്കറ്റ് താരം നജ്ല സി.എം.സിയെ ജന്മനാട് ആദരിച്ചു.

തിരൂർ: നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ ഇന്ത്യയിലെ തെരെഞ്ഞെടുത്ത യുവ ക്രിക്കറ്റ് കളിക്കാർക്ക് നൽകുന്ന പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും പഞ്ചാബിലെ മൊഹാലിയിൽ വെച്ച് നടന്ന ക്യാമ്പിൽ പങ്കെടുത്ത് നാട്ടിൽ തിരിച്ചെത്തിയ കേരള ക്രിക്കറ്റ് ടീമിലെ കളിക്കാരി പറവണ്ണ മുറിവഴിക്കൽ സ്വദേശിനി നജ്‌ല സി.എം സി ക്ക് ജൻമനാട് മുറിവഴിക്കൽ മർവ ഓഡിറ്റോറിയത്തിൽ വെച്ച് നാട്ടുകാരുടെ സ്നേഹാദരവ് നൽകി.

2nd paragraph

പരിപാടി അഡ്വ: N.ഷംസുദ്ദീൻ MLA ഉൽ ഘാടനം ചെയ്തു. ചടങ്ങിൽ വെട്ടം പഞ്ചായത്ത് പ്രസിഡണ്ട് നെല്ലാഞ്ചേരി നൗഷാദ്, CK സുലൈമാൻ (ചെയർമാൻ) , MK ഷുക്കൂർ (കൺവീനർ),
VE ലത്തീഫ് , ഖാജാ ഷറഫുദ്ദീൻ, ജംഷീർ , ഇജാസ് സീക്കോ തുടങ്ങിയവർ സംസാരിച്ചു. നാട്ടുകാരുടെ സ്നേഹോപഹാരം നജ്‌ലക്ക് നൽകി. നാട്ടുകാർ നൽകിയ ആദരവിന് CMC നജ്‌ല നാട്ടുകാരോടുള്ള നന്ദിയും കടപ്പാടും അറിയിച്ചു.