Fincat

പ്രകൃതിവിരുദ്ധ പീഡനം: ചെമ്മാട്ടെ മെഡിക്കൽ ഷോപ്പുടമ അറസ്റ്റിൽ

തിരൂരങ്ങാടി: പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ മെഡിക്കൽ ഷോപ്പ് ഉടമ അറസ്റ്റിൽ. മൂന്നിയൂര്‍ പാറേക്കാവ് ശാന്തി നഗര്‍ സ്വദേശി ഒ. മുഹമ്മദ് ഹനീഫ (49) യെയാണ് തിരൂരങ്ങാടി പോലിസ് അറസ്റ്റ് ചെയ്തത്.


പീഡനത്തിന് ഇരയായ കുട്ടി ചൈല്‍ഡ് ലൈനില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ്സെടുത്തത്. തുടർന്ന് ഇന്നെലെ രാത്രി ഒൻപത് മണിയോടെ മെഡിക്കൽ ഷോപ്പിൽ നിന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

2nd paragraph

കോടതിയില്‍ ഹാജരാക്കിയ ഹനീഫയെ റിമാൻഡ് ചെയ്തു. ചെമ്മാട് മെഡിക്കൽ ഷോപ്പ് നടത്തിവരികയാണ് പ്രതി.