Fincat

സ്ത്രീകളുള്ള ആത്മീയ ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചു; വൈദികനെതിരെ പരാതി

കണ്ണൂര്‍: സ്ത്രീകളുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വൈദികന്‍ അശ്ലീല വീഡിയോ അയച്ചതായി പരാതി. കണ്ണൂര്‍ അടയ്ക്കാത്തോട് പള്ളി വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ കീഴത്തേിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയരക്ടര്‍ കൂടിയാണ് ഇദ്ദേഹം

1 st paragraph

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്‍പ്പെടെ നാനൂറിലധികം വനിതകളുള്ള ഭക്ത സംഘത്തിന്റെ വാട്‌സ്ആപ്പിലേക്കാണ് വീഡിയോ അയച്ചത്. സംഭവത്തില്‍ സ്ത്രീകള്‍ പരാതിയുമായി മാനന്തവാടി രൂപതയെ സമീപിച്ചു. വൈദികനെ ചുമതലകളില്‍ നിന്ന് നീക്കിയതായി മാനന്തവാടി രൂപത അറിയിച്ചു. മൂന്നംഗ കമ്മിറ്റി സംഭവത്തില്‍ അന്വേഷണം നടത്തിയ ശേഷം നടപടിയുണ്ടാവുമെന്നും രൂപത പറഞ്ഞു.

2nd paragraph

അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് ആരോപണ വിധേയനായ വൈദികന്‍ പറയുന്നത്. മറ്റൊരു വൈദികന്‍ അയച്ചു തന്ന വീഡിയോ തിരിച്ചയപ്പോള്‍ അബദ്ധ വശാല്‍ സ്ത്രീകളുടെ ഗ്രൂപ്പിലേക്ക് പോയെന്നാണ് ഫാദര്‍ സെബാസ്റ്റ്യന്‍ കീഴേത്ത് നല്‍കുന്ന വിശദീകരണം.