ആരാധനാലയങ്ങളിൽ 20 പേരെ നിജപ്പെടുത്തിയത് പുനപരിശോധിക്കണം. ജംഇയ്യത്തുൽ ഉലമാ ഏ ഹിന്ദ് കേരള
ഓച്ചിറ: കോവിഡ് 19 വ്യാപനത്തെ തുടർന്ന് സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയന്ത്രണങ്ങളിൽ ആരാധനാലയങ്ങളിൽ 20 പേരെ നിജപ്പെടുത്തിയത് പുനപരിശോധിക്കണമെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് സ്റ്റേറ്റ് പ്രസിഡന്റ് മൗലാനാ ഹാഫിസ് പി പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു . സാമൂഹ്യ അകലവും മാസ്ക്കും ഹാൻഡ് വാഷുമുൾപ്പെടെയുള്ള എല്ലാ പ്രോട്ടോകോളുകളും പാലിച്ചുകൊണ്ടാണ് ഇതുവരെയും ആരാധനാലയങ്ങളിൽ വിശ്വാസികൾ പ്രാർത്ഥനകൾക്ക് പങ്കെടുത്തു വന്നത്. ഈ നിയന്ത്രണത്തോടെ വിശ്വാസികൾക്ക് മാനസികപിരിമുറുക്കം മാറ്റുവാനും രോഗശാന്തിക്കായി പ്രാർത്ഥിക്കുവാനുമുള്ള അവസരമാണ് നഷ്ടപ്പെട്ടതെന്നും ആയതിനാൽ മുഖ്യമന്ത്രി തീരുമാനം പുനഃപരിശോധിക്കണമെന്നും സ്റ്റേറ്റ് പ്രസിഡന്റ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.