Fincat

നിലമ്പൂരിൽ തെരുവ് നായയുടെ വിളയാട്ടം; നിരവധി പേർക്ക് കടിയേറ്റു

1 st paragraph

മലപ്പുറം: നിലമ്പൂരിൽ 6 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. നായക്ക് പേ വിഷബാധയുണ്ടെന്ന് സംശയം. മൂന്ന് മണിക്കൂറോളം നഗരത്തെ ഭീതിയിലാഴ്ത്തിയാണ് തെരുവ്‌നായയുടെ ആക്രമണം. വൈകിട്ട് മൂന്ന് മണിയോടെയാണ് നായ ആദ്യം രണ്ട് പേരെ ആക്രമിച്ചത്. നായക്ക് വേണ്ടി നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് മറ്റ് 4 പേർക്ക് കൂടി കടിയേറ്റത്.

2nd paragraph


അമ്മയും കുഞ്ഞുമടക്കം 6 പേരെയാണ് തെരുവ്‌നായ ആക്രമിച്ചത്. നിലമ്പൂർ വീട്ടിക്കുത്ത് റോഡ്, എൽ.ഐ.സി റോഡ് എന്നിവിടങ്ങളീലാണ് നായയുടെ ആക്രമണം ഉണ്ടായത്. കടിയേറ്റ എല്ലാവർക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളയി നിലമ്പൂർ നഗരസഭാ പ്രദേശത്ത് തെരുവ്‌നായ ശല്ല്യം രൂക്ഷമാണ്. നായക്ക് വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കി.