പ്ലസ്‌വണ്‍ പ്രവേശനം


 ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ്‌വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ വാഴക്കാട്, വട്ടംകുളം, പെരിന്തല്‍മണ്ണ തുടങ്ങിയ ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ihrd.kerela.gov.in/thss വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 22. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ അപേക്ഷ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം വെബ്‌സൈറ്റില്‍ നിന്ന് പൂര്‍ണമായ അപേക്ഷ ഡൗണ്‍ലോഡ് ചെയ്യണം. അപേക്ഷയും അനുബന്ധ രേഖകളും 110 രൂപ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം (എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്ക് 55 രൂപ) ജൂലൈ 25ന് വൈകീട്ട് മൂന്നിനകം ബന്ധപ്പെട്ട സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. സി.ബി.എസ്.ഇ/ഐ.എസ്.സി വിഭാഗത്തില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് പ്രസ്തുത തീയതിയ്ക്ക് മുമ്പായി പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്ത പക്ഷം അപേക്ഷ സമര്‍പ്പിക്കുന്നതിന് യുക്തമായ അവസരം ലഭ്യമാക്കും. ഫോണ്‍:
വാഴക്കാട് (0483-2725215, 8547005009), വട്ടംകുളം (0494-2681498, 8547005012), പെരിന്തല്‍മണ്ണ (04933 225086, 8547021210).