Main Banner

ആഡംബര കാറിൽ ഹാഷിഷ് ഓയിലും എം.ഡി.എം.എ യുമായി ലഹരികടത്ത് സംഘം തിരൂരിൽ അറസ്റ്റിൽ

:
തിരൂർ: അന്യസംസ്ഥാനങ്ങളിൽ നിന്നും എം.ഡി.എം.എ, ഹാഷിഷ് ഓയിൽ ,കഞ്ചാവ്
എന്നിവ വൻതോതിൽ തീരപ്രദേശങ്ങളിലെത്തിച്ച് ചില്ലറ വില്പന നടത്തുന്ന സംഘത്തിലെ രണ്ട് പേരെ തിരൂർ പോലീസ് പിടികൂടി. പറവണ്ണ സ്വദേശികളായ പള്ളിമാന്റെ പുരക്കൽ സാഹിർ (24), ചേക്കാമഠത്തിൽ തൗഫീഖ്(27) എന്നിവരെയാണ് കഴിഞ്ഞദിവസം പുലർച്ചെ പറവണ്ണയിൽ വെച്ച് ആഡംബര കാറുമായി പോലീസ് പിടികൂടിയത്.

1 st paragraph

ഹാഷിഷ് ഓയിൽ കാറിലിരുന്ന് ഉപയോഗിക്കവെയാണ് പ്രതികൾ പിടിയിലായത്. തിരൂർ സി.ഐ ജിജോ എം.ജെ യുടെ നേതൃത്വത്തിൽ എസ്.ഐ ജലീൽ കറുത്തെടത്ത്, ഗ്രേഡ് എസ്.ഐ മണികണ്ഠൻ സിവിൽ പോലീസ് ഓഫീസർമാരായ, ദിൽജിത്ത്, ഉണ്ണിക്കുട്ടൻ, ബിജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

2nd paragraph