Fincat

നിലമ്പൂരിൽ വഴിയാത്രക്കാരെ കടിച്ച തെരുവുനായക്ക് പേവിഷബാധ; കടിയേറ്റ 16 പേർ നിരീക്ഷണത്തിൽ

മലപ്പുറം: നിലമ്പൂരിൽ വഴിയാത്രക്കാരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് സ്ഥിരീകരണം. നായയുടെ കടിയേറ്റ 16 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. ഇവർക്ക് വാകിസിൻ നൽകിയിട്ടുണ്ട്.

നിരീക്ഷണത്തിലായിരുന്ന നായ കഴിഞ്ഞ ദിവസം ചത്തിരുന്നു. തുടർന്നാണ് സാമ്പിൾ പരിശോധന നടത്തിയത്. തിങ്കളും ചൊവ്വയുമായിട്ടാണ് തെരുവുനായ 16 പേരെ കടിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം പലരെയും കടിച്ച നായയെ രാത്രിവരെ തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. ചൊവ്വാഴ്ച മൂന്ന് പേരെ കടിക്കുകയും ശേഷം നായയെ പിടികൂടുകയുമായിരുന്നു. നായയുടെ കടിയേറ്റവർക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല.

2nd paragraph