മൃതദേഹത്തിനൊപ്പം മകള്‍ കഴിഞ്ഞത് ഒമ്പതുമാസം.
53കാരി മാതാവിന്റെ മൃതദേഹത്തിനൊപ്പം ഒറ്റക്കായിരുന്നു താമസം. കോവിഡ് 19നെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണിനിടെയാണ് വൃദ്ധ മരിച്ചതെന്ന് പൊലീസ് പറയുന്നു.
മുംബൈ: മുംബൈയില്‍ മാതാവിെന്റെ മൃതദേഹത്തിനൊപ്പം 53കാരി കഴിഞ്ഞത് ഒമ്പതുമാസം. കഴിഞ്ഞദിവസം മുംബൈയിലെ വീട്ടില്‍നിന്ന് 83കാരിയായ വൃദ്ധയുടെ ഒമ്പതുമാസം പഴക്കമുള്ള മൃതദേഹം പൊലീസ് കണ്ടെത്തുകയായിരുന്നു. മാതാവ് മരിച്ച വിവരം 53കാരി ആരോടും പുറത്തുപറഞ്ഞിരുന്നില്ല. ബാന്ദ്രയിലെ ചുയിം വില്ലേജിലാണ് സംഭവം.
53കാരി വീടിന്റെ ജനലിലൂടെ മാലിന്യം വലിച്ചെറിയുന്നുവെന്ന അയല്‍വാസിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് വീട്ടിലെത്തിയപ്പോഴാണ് വൃദ്ധയുടെ മരണവിവരം പുറത്തറിയുന്നത്. 53കാരി മാതാവിന്റെ മൃതദേഹത്തിനൊപ്പം ഒറ്റക്കായിരുന്നു താമസം. കോവിഡ് 19നെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണിനിടെയാണ് വൃദ്ധ മരിച്ചതെന്ന് പൊലീസ് പറയുന്നു.
മകള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാനസിക അസ്വാസ്ഥ്യമുള്ളതിനാലാണ് അമ്മയുടെ മരണവിവരം പുറത്തപറയാതിരുന്നതെന്നാണ് കരുതുന്നത്. കുറച്ചുവര്‍ഷങ്ങള്‍ക്കു മുൻപ് ഇവരുടെ വളര്‍ത്തുനായ് ചത്തപ്പോഴും ആരോടും പറയാതെ സൂക്ഷിച്ചുവെക്കുകയായിരുന്നു.