മെഡിസെപ്പ് ഇ പി എഫ് പെന്‍ഷന്‍കാര്‍ക്കും നടപ്പിലാക്കണം – പി എഫ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

മലപ്പുറം : സര്‍ക്കാര്‍ നടപ്പിലാക്കിയ മെഡിസെപ്പ് പദ്ധതി ഇ പി എഫ് പെന്‍ഷന്‍കാര്‍ക്കും നടപ്പിലാക്കണമെന്ന് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.പി. ഉബൈദുള്ള ഉദ്ഘാടനം ചെയ്തു.

പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളനം  പി. ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്യുന്ു

കെ. രാമദാസ് അധ്യക്ഷത വഹിച്ചു. കാടേരി അബ്ദുല്‍ അസീസ് സംസാരിച്ചു.
ഭാരവാഹികളായി എല്‍ മാധവന്‍ ( രക്ഷാധികാരി), കെ. രാമദാസ് (പ്രസിഡന്റ്),  പങ്ങന്‍ എന്‍, കാടേരി അബ്ദുല്‍ അസീസ്, ഭാസ്‌ക്കരന് വി പി , റസാഖ്, തങ്കംദാസ് ( വൈസ് പ്രസിഡന്റുമാര്‍), വി. മോഹനന്‍ പിള്ള ( ജനറല്‍ സെക്രട്ടറി),  സി എം നാണി, പ്രേമന്‍, ഹരിനാരായണ ബാബു, അറക്കല്‍ കൃഷ്ണന്‍, മോയിന്‍ കുട്ടി, രായിന്‍ കുട്ടി, പുഷ്പലത  ( സെക്രട്ടറിമാര്‍),  ടി മുഹമ്മദ് ( ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.