പെരുമ്പുഴ കടവിൽ നിന്നും കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽ പെട്ട ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു.
വേങ്ങര: പെരുമ്പുഴ കടവിൽ നിന്നും കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽ പെട്ട ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു. വെളിച്ചക്കുറവും, പ്രതികൂല കാലാവസ്ഥ മൂലമും ഇന്നലെ
രാത്രി 10:30 തോടെ തിരച്ചിൽ അവസാനിപ്പിച്ചു ഫയർ ഫോയിസും, പോലീസും മടങ്ങിയിരുന്നു.
തിരുരങ്ങാടി താഹസിർദാറിന്റെ നിർദ്ദേശ പ്രകാരം രാവിലെ 8:30 മണിയോടെ ഫയർഫോഴ്‌സ് സ്കൂബാ ടീമും, മലപ്പുറം ജില്ലാ ട്രോമാ കെയർ പരപ്പനങ്ങാടിയുടെ മുങ്ങൽ വിധക്തർ ഉൾപ്പടെയുള്ളവരും , മറ്റു സന്നദ്ധപ്രവർത്തകരും തിരച്ചിലിന്നായി വലിയോറ കളികടവിൽ എത്തി തിരച്ചിൽ തുടങ്ങി.
കാണാതായ ആൾ കാച്ചടി പെരുമ്പുഴയിൽ പെരുമ്പുഴ തോട്ടിലൂടെ ഒഴുകി കടലുണ്ടിപ്പുഴയിലേക്ക് പോകുകയായിരുന്നു. പുതുപറമ്പ് സ്വദേശി മുഹമ്മദലി പയ്യനാട് 44 വയസ് എന്ന ആൾ
തോട് മുറിച്ചു കടക്കാൻ ശ്രമിക്കുന്നിടെ അപകടത്തിൽ പെടുകയും രക്ഷിക്കാൻ കൂടെ ആളുകൾ ഇറങ്ങിയെങ്കിലും ഒഴിക്കിൽ പെട്ട് പുഴയിലേക്ക് പോകുകയായിരുന്നു.
രക്ഷിക്കാൻ ചാടിയവർ തേർക്കയം ഭാഗത്ത് കയറിയാതായി പറയപ്പെടുന്നു.