Fincat

താനൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം

മലപ്പുറം: ജില്ലയിലെ താനൂർ സർവ്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. യുഡിഎഫ് പാനലിനെ പരാജയപ്പെടുത്തിയാണ് ബിജെപി പാനൽ വിജയിച്ചത്.

1 st paragraph

518 വോട്ടുകൾ ബിജെപി പാനൽ നേടിയപ്പോൾ 332 വോട്ട് മാത്രമാണ് യുഡിഎഫ് പാനലിന് ലഭിച്ചത്. ബിജെപി 186 വോട്ടിന്റെ ഭൂരിപക്ഷം നേടി.

2nd paragraph

കഴിഞ്ഞ 25 വർഷമായി ബിജെപി ഭരണം നടത്തുന്ന സർവ്വീസ് സഹകരണ ബാങ്ക് ബോർഡിലേക്ക് ശക്തമായ മത്സരമാണ് നടന്നത്. താനൂർ മണ്ഡലത്തിലെ മുൻനിര നേതാക്കളെയാണ് ഇത്തവണ അണിനിരത്തിയതെങ്കിലും യുഡിഎഫ് പരാജയപ്പെടുകയായിരുന്നു.