ജനങ്ങളുടെ ജീവന് പൊന്നാനി നഗരസഭ സംരക്ഷണം നൽകണം; കോൺഗ്രസ്


പൊന്നാനി: പൊന്നാനി നഗരസഭ പ്രദേശങ്ങളിൽ അക്രമ സ്വഭാവമുള്ള തെരുവുനായകളെ കൊണ്ട് ജനങ്ങൾക്കും, വിദ്യാർത്ഥികൾക്കും, ഇരുചക്ര യാത്രക്കാർക്കും, വളർത്തു മൃഗങ്ങൾക്കും ഭീഷണിയായി മാറിയതിനെ തുടർന്ന് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊന്നാനി നഗരസഭ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു.

തെരുവുനായ ശല്യം പൊന്നാനി നഗരസഭ ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ ധർണ്ണ ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ പുന്നക്കൽ സുരേഷ് ഉദ്ഘാടനം ചെയ്തു.

തെരുവ് നായകളെ വന്ധ്യംകരണം ചെയ്ത് നഗരസഭ പ്രദേശങ്ങളിലോ, ആളൊഴിഞ്ഞ സമീപ പഞ്ചായത്ത് പ്രദേശങ്ങളിലോ സംരക്ഷിക്കുവാൻ നഗരസഭ തയ്യാറാവണമെന്ന് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് കൊണ്ട് ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ പുന്നക്കൽ സുരേഷ് ആവശ്യപ്പെട്ടു.എം അബ്ദുല്ലത്തീഫ് അധ്യക്ഷ വഹിച്ചു.

കെ പി അബ്ദുൽ ജബ്ബാർ, മുസ്തഫ വടമുക്ക്, എൻ പി നബീൽ, ഉണ്ണികൃഷ്ണൻ പൊന്നാനി, എ പവിത്രകുമാർ, കെ ജയപ്രകാശ്, എൻ പി സേതുമാധവൻ, എം രാമനാഥൻ, പി വി ദർവേഷ്, കെ വി സക്കീർ,കെ പി സോമൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.