Fincat

ആശുപത്രി ജീവനക്കാർ ശുചിമുറി കഴുകിച്ച ഗർഭിണി പ്രസവിച്ചു

മലപ്പുറം: നിലമ്പൂരിലെ സർക്കാർ ജില്ലാ ആശുപത്രിയിൽ, ഇന്ന് ജീവനക്കാർ നിർബന്ധിച്ചു ശുചിമുറി കഴുകിപ്പിച്ച ഗർഭിണി പെൺ കുഞ്ഞിന് ജന്മം നൽകി. കൈയ്യിൽ ഗ്ലൂക്കോസ് കുത്തിവെച്ച സൂചിയും മറ്റും ഊരിമാറ്റി യുവതിയെ നിർബന്ധിച്ച് ശുചി മുറി കഴുകിപ്പിച്ചു എന്ന് ബന്ധുക്കൾ പരാതിപെട്ടിരുന്നു. ശുചിമുറി വൃത്തികേടാക്കി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൂർണ്ണ ഗർഭിണിയോട് ആശുപത്രി ജീവനക്കാരുടെ ക്രൂരത. ദുരനുഭവം വിവാദമായതിന് പിന്നാലെ ഇന്ന് വൈകീട്ടാണ് യുവതി പെൺകുഞ്ഞിനെ പ്രസവിച്ചത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.

1 st paragraph

ഈ മാസം ഇരുപതിനാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗർഭിണികളുടെ വാർഡിലെ ബാത്ത്റൂം ആരോ ഉപയോഗിച്ച ശേഷം വൃത്തിയാക്കാതെ പോയെന്നും ഇതു യുവതിയാണ് എന്ന് ആരോപിച്ചുമാണ് ആശുപത്രി ജീവനക്കാർ നാളെ പ്രസവ തീയതിയുള്ള യുവതിയെ കൊണ്ട് തന്നെ ടോയ്ലറ്റ് പൂർണമായി ശുചിയാക്കിപ്പിച്ചത്. അസം സ്വദേശികളായ യുവതിക്കും കൂട്ടിരിപ്പുകാരിയായ അമ്മയും തങ്ങളല്ല ഇതു ചെയ്തതെന്ന് പലകുറി പറഞ്ഞെങ്കിലും ആശുപത്രി ജീവനക്കാർ ഇവരെ കേൾക്കാൻ തയ്യാറായില്ല. യുവതിയുടെ ഗ്ലൂക്കോസ് സ്ട്രിപ്പ് അഴിപ്പിച്ച ശേഷം അവരെ കൊണ്ട് ശുചിമുറി വൃത്തിയാക്കിപ്പിച്ചു.

2nd paragraph

ഇതോടെ ആശുപത്രിക്ക് പുറത്ത് കാത്തിരിക്കുകയായിരുന്ന യുവതിയുടെ ഭർത്താവിനെ അമ്മ വിവരം അറിയിച്ചു. ഈ സ്ത്രീയുടെ കരച്ചിൽ കേട്ട് മറ്റുള്ളവർ ഇടപെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. നിലമ്പൂരിലെ ഒരു കോഴി ഫാമിൽ ജോലി ചെയ്യുന്നവരാണ് ഈ കുടുംബം എന്നാണ് വിവരം.