Main Banner

തിരൂര്‍ നഗരസഭയില്‍ ഓണപ്പൂകൃഷിക്ക് തുടക്കം

തിരൂര്‍ നഗരസഭയില്‍ ഓണക്കാലത്തെക്കുള്ള പൂക്കള്‍ ലക്ഷ്യമിട്ട് ഓണപ്പൂകൃഷി ആരംഭിച്ചു. ചെമ്പ്ര ഏഴാം വര്‍ഡിലാണ് ചെണ്ടു മല്ലി പൂക്കള്‍ കൃഷിചെയ്യുന്നത്. തൈ നടീല്‍ വാര്‍ഡ് കൗണ്‍സിലര്‍ പ്രസന്ന നിര്‍വഹിച്ചു. സംസ്ഥാന കൃഷി വകുപ്പ്, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതികളുടെ സഹകരണത്തോടെയാണ് പൂക്കൃഷി നടപ്പിലാക്കുന്നത്. കൗണ്‍സിലര്‍ എം.ബാവ, കൃഷി ഓഫിസര്‍ അബൂബക്കര്‍, പി.കെ.കെ.തങ്ങള്‍, മുസ്തഫ, സാദിഖ് തങ്ങള്‍, നാസര്‍ കൊക്കോടി എന്നിവര്‍ പങ്കെടുത്തു.

1 st paragraph