ജില്ലാകലക്ടറുടെ വസതിയില്‍ പച്ചക്കറി കൃഷി പദ്ധതിക്ക് തുടക്കം

പൂര്‍ണ്ണമായും ജൈവരീതിയില്‍ മള്‍ച്ചിങ്ങ്, ഡ്രിപ് ഇറിഗേഷന്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിയാണ് കൃഷിചെയ്യുന്നത്.

 

ജില്ലാകലക്ടറുടെ ഔദ്യോഗിക വസതി കോമ്പൗണ്ടില്‍ കൃഷിവകുപ്പിന്റെ പച്ചക്കറിവികസന പദ്ധതിയിലൂടെ പച്ചക്കറികൃഷിക്ക് തുടക്കമായി. ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ തൈകള്‍ നടുന്നതിന് നേതൃത്വം നല്‍കി. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.ടി ഗീത, മറ്റ് കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. വിവിധ പച്ചക്കറി ഇനങ്ങളായ വഴുതന, മുളക്, തക്കാളി, ശീതകാല പച്ചക്കറി ഇനങ്ങളായ കാബേജ്, കോളിഫ്‌ളവര്‍ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. കോവല്‍, അമര മുതലായ പച്ചക്കറികള്‍ കൃഷിചെയ്യുന്നതിനുള്ള സ്ഥിരം പന്തല്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. പൂര്‍ണ്ണമായും ജൈവരീതിയില്‍ മള്‍ച്ചിങ്ങ്, ഡ്രിപ് ഇറിഗേഷന്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിയാണ് കൃഷിചെയ്യുന്നത്. സുഭിക്ഷ കേരളം പദ്ധതിക്ക് മാതൃകാപരമായ നേതൃത്വം കാഴ്ചവെയ്ക്കാന്‍ ഇതുമൂലം കഴിയും.