സ്കൗട്ട്സ് & ഗൈഡ്സ് ബോധവത്കരണ പ്രവർത്തനങ്ങളുമായി വീടുകളിലേക്ക്.

താനൂർ: എസ് എം എം ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട്സും ഗൈഡ്സും മഴക്കാല രോഗങ്ങൾ പടരാതിരിക്കാനും, മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച് ലഘു ലേഖകളുമായി താനൂർ അങ്ങാടി മുതൽ ചീരാൻകടപ്പുറം വരെയുള്ള പ്രദേശങ്ങളിലെ വീടുകളിലും കടകളിലും ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി. പരിപാടി താനൂർ മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ പി. പി. ഷംസുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ്‌ ശ്രീ അബ്ദുൽ റസാഖ്. പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ മുഹമ്മദ്‌ ഇക്ബാൽ, സ്കൗട്ട് മാസ്റ്റർ ബിജി മാത്യു, അബ്ദുൽ ആസിസ്, അബ്ദുൽ കാദർ, ഷേർലിൻ, നിഷ എന്നിവർ പ്രസംഗിച്ചു.


കുട്ടികൾ ആറു പേരടങ്ങുന്ന ടീമുകളായി വീടുകളിലും, കടകളിലും കാര്യങ്ങൾ കൃത്യമായി വിശദീകരിച്ചു. താനൂർ ഗവണ്മെന്റ് ഹോസ്പിറ്റലിന്റെ പൂർണ സഹകരത്തോടെയാണ് പ്രവർത്തനം നടത്തിയത്.