കാർഗിൽ ദിനം ആചരിച്ചു.
മലപ്പുറം: ജില്ലയിലെ ആദ്യത്തെ കാർഗിൽ സ്മാരകത്തിന് മുൻപിൽ ഒത്തു കുടിയ വിദ്യാർത്ഥികൾ വീരമൃത്യവരിച്ച ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും വിജയ്ദിനം ആഘോഷിക്കുകയും ചെയ്തു.എsക്കുളം എ എം യു പി സ്കൂൾ സാമുഹൃശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ മുറ്റത്ത് സ്ഥാപിച്ച സ്മാരകത്തിലാണ് ചടങ്ങുകൾ നടന്നത്.സാംസ്കാരി പരിസ്ഥിതി സംഘടനയായ റി എക്കൗ 1999 ജില്ലയിലെ ആദ്യത്തെ കാർഗിൽ സ്മാരകമായ വിജയ് സ്തൽ ഇവിടെ സ്ഥാപിച്ചത്.
ഇന്ന് നടന്ന പരിപാടിയിൽ പ്രാധാന അധ്യാപിക ടി ശോഭ അധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡൻ്റ് ചങ്ങമ്പള്ളി ശഹീദ് ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. റി എക്കൗ പ്രോഗ്രാം കോ ഓർഡിനേറ്റർ ചിറക്കൽ ഉമ്മർ കാർഗിൽ അനുസ്മരണം നടത്തി ,സ്കൂൾ നേജർ വി പി ഹുസൈൻ, മാമാങ്ക സ്മാരക സംരക്ഷണ സമിതി കൺവീനർ കെ പി അലവി
എസ് എസ് ക്ലബ്ബ് കൺവീനർ ടി ശോഭ, സ്റ്റാഫ് സെക്രട്ടറി സി രാജേഷ് , എസ് ആർ ജി കൺവീനർ കെ അനിൽകുമാർ, എം എസ് ഉണ്ണീ കൃഷ്ണൻ, പ്രദീപ് രാമനാട്ടുകര എന്നിവർ സംസാരിച്ചു –