സിറ്റിസണ്‍ പോര്‍ട്ടല്‍ സംവിധാനം പൊതു ജനങ്ങളിലേക്ക് എത്തിക്കും;കേരള ഗ്രാമപഞ്ചായത്ത് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഓര്‍ഗനൈസേഷന്‍
മലപ്പുറം; സിറ്റിസണ്‍ പോര്‍ട്ടല്‍ സംവിധാനം (ഐ എല്‍ ജി എം എസ്) പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കേരള ഗ്രാമപഞ്ചായത്ത് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഓര്‍ഗനൈസേഷന്‍ (സി ഐ ടി യു)
ജില്ലാ സമ്മേളനം തീരുമാനിച്ചു.
എന്‍ജിഒ യൂണിയന്‍ സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി വി പി സക്കറിയ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് അലി മബ്‌റൂക് പികെ അധ്യക്ഷത വഹിച്ചു. കെ ജി പി ടി എ ഒ സംസ്ഥാന ട്രഷറര്‍ ഹരീഷ് മുകുന്ദ്, കെ ജി പി ടി എ ഒ ജില്ലാ സെക്രട്ടറി വിപിന്‍ കെ രാജ്,എന്‍ ജി ഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് രാജേഷ്, കെ ജി ഒ എ ജില്ല ജോയിന്റ് സെക്രട്ടറി അബ്ദുള്‍ മഹ്‌റൂഫ്, സിഐടിയു ജില്ലാ സെക്രട്ടറി പി പത്മജ എന്നിവര്‍ സംസാരിച്ചു.
ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ ഷഫീഖ് റഹ്മാന്‍ സ്വാഗതവും എച്ച് തസ്ലിം നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി അലി മബ്‌റൂഖ്(പ്രസിഡന്റ് ), വിപിന്‍ കെ രാജ് (സെക്രട്ടറി), മുഹമ്മദ് ജസീം (ട്രഷറര്‍), പ്രവീണ്‍, കൃഷ്ണ പ്രഭ (വൈസ് പ്രസിഡണ്ടുമാര്‍) എം ഷഹര്‍ബാനു, ടി കെ അഖില്‍ (,ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.
തൊഴിലാളകളുടെ ജോലി സുരക്ഷ ഉറപ്പാക്കണമെന്നും ഒരു വീട്ടില്‍ ഒരു സിറ്റിസണ്‍ പോര്‍ട്ടല്‍ ലോഗിന്‍ എന്ന് ആശയം നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.